ബുധനാഴ്‌ച, മേയ് 13, 2026


സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് യാത്രയയപ്പ് നൽകി

കാഞ്ഞങ്ങാട് : ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്ന സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് എം അബ്ദുൽ ഖാദറിന് സൗത്ത് ചിത്താരി മുസ്ലിം ജമാ അത്ത് കമ്മിറ്റി യാത്രയയപ്പ് നൽകി. ജമാഅത്ത് പ്രസിഡന്റ് ഹബീബ് കുളിക്കാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ യു ദാവൂദ് ഹാജി സ്വാഗതം പറഞ്ഞു. ശറഫുദ്ധീൻ സി എം, സി കെ മുഹമ്മദ് കുഞ്ഞി, നൗഷാദ് മുല്ല, ഹാറൂൺ ചിത്താരി, എം അബ്ദുറഹ്മാൻ മാട്ടുമ്മൽ, ഉസ്മാൻ വി പി റോഡ്, സി എം മൊയ്തീൻകുഞ്ഞി, അബ്ദുൽ മജീദ് , അബൂബക്കർ ഖാജ എന്നിവർ പ്രസംഗിച്ചു. എം അബ്ദുൽ ഖാദർ മറുപടി പ്രസംഗം നടത്തി.


ഫോട്ടോ:

പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്ന സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് എം അബ്ദുൽ ഖാദറിന് സൗത്ത് ചിത്താരി മുസ്ലിം ജമാ അത്ത് കമ്മിറ്റി യാത്രയയപ്പിൽ ജമാ അത്ത് പ്രസിഡന്റ് ഹബീബ് കൂളിക്കാട് ഷാളണിയിച്ച് ആദരിക്കുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ