കാസർഗോഡ് എംഎസ്എസ് (മുസ്ലിം സർവീസസ് സൊസൈറ്റി) വനിതാ വിംഗ് കാസർഗോഡ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി കാസർഗോഡ് മാലിക് ദീനാർ ഓർഫനേജിലെ കുട്ടികൾക്കുള്ള കുടകൾ നൽകി.
വനിത വിങ്ങ് പ്രസിഡന്റ് സാബിറ എവറസ്റ്റ് കുട്ടികൾക്കുള്ള കുടകൾ മാലിക് ദിനാർ ഓർഫനേജ് സെക്രട്ടറി ടി. എ. ഷാഫിക് കൈമാറി.
ഓർഫനേജ് പ്രിൻസിപ്പൽ ഇബ്രാഹിം മുസ്ലിയാർ പ്രാർത്ഥന നടത്തി.
യൂണിറ്റ് പ്രസിഡണ്ട് ജലീൽ മുഹമ്മദ് ആശംസ പ്രസംഗ വും, ഓർഫനേജ് മാനേജർ ഹസൈനാർ തളങ്കര നന്ദി യും പറഞ്ഞു.
പരിപാടിയിൽ വനിത വിങ് ട്രഷറർ സാഹിറ വിന്നർ, യൂണിറ്റ് സെക്രട്ടറി സമീർ അമസോണിക്സ്, ട്രഷറർ അബു മുബാറക്,
എം എസ് എസ് ജില്ലാ ഭാരവാഹികളായ ഹനീഫ് പി എം , നാസർ ചെമ്മനാട്, റഫീക്ക് എസ്, യൂസഫ് തളങ്കര, ഓർഫനേജ് അധ്യായാപകരും ,
വിദ്യാർത്ഥികളും സംബന്ധിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ