ചിത്താരി: ചിത്താരി ഫീഡറിന് കീഴിൽ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. വൈദ്യുതി മുടക്കം പതിവായിട്ടും ഉപഭോക്താക്കൾക്ക് മുൻകൂട്ടി അറിയിപ്പ് നൽകുന്നില്ലെന്ന പരാതിയും ശക്തമാണ്.
ഓവർലോഡിങ്, ലൈൻ ക്ലിയറിങ് തുടങ്ങിയവയാണ് വൈദ്യുതി തടസ്സത്തിന് കാരണമെന്നാണ് സബ് എൻജിനീയർ നീരജ അറിയിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്നര മണിക്കൂറോളം വൈദ്യുതി മുടങ്ങിയത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കി.
തുടർച്ചയായ വൈദ്യുതി തടസ്സം കാരണം വീട്ടുകാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും പ്രയാസങ്ങൾ നേരിടേണ്ടിവരുന്നു. വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരം കാണണമെന്നും അറ്റകുറ്റപ്പണികൾ മൂലമുള്ള തടസ്സങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുൻകൂട്ടി അറിയിപ്പ് നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ