വെള്ളിയാഴ്‌ച, ഒക്‌ടോബർ 16, 2026


കാസര്‍കോട്: തൃശൂര്‍, ജില്ലയിലെ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാസര്‍കോട്ടെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍, വേമ്പല്ലൂർ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അഴീക്കോട്, താപ്പിലെ ടിഎം അബ്ദുല്‍ നിഹാല്‍ ആണ് മരിച്ചത്. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബുധനാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് വിദ്യാര്‍ത്ഥി കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്തത്. ഇന്നലെ (വ്യാഴം) രാത്രി എട്ടുമണിക്ക് ലോഡ്ജിലെ ജീവനക്കാരന്‍ റൂമില്‍ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ലോഡ്ജ് മുറിയില്‍ നിന്നു ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് കണ്ടാണ് മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞത്. അതേ സമയം നിഹാലിനെ കാണാതായതുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ പൊലീസ് മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ 6.15 മണിക്ക് കൊടുങ്ങല്ലൂരിലുള്ള ട്യൂഷന്‍ സെന്ററിലേക്ക് പോയതായിരുന്നു നിഹാൽ . എന്നാല്‍ ട്യൂഷന്‍ സെന്ററിൽ എത്തുകയോ, തിരികെ വീട്ടിലോ എത്തിയിരുന്നില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ