വ്യാഴാഴ്‌ച, ഫെബ്രുവരി 12, 2026


കാഞ്ഞങ്ങാട് :മുസ്ലിം ലീഗ് പ്രവർത്തകനെ ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. അജാനൂർ കൊളവയൽ കൊത്തിക്കാലിലെ പി.വി. ജംഷീറിനെ 26 ആണ് ആക്രമിച്ചത്. സി. പി. എം പ്രവർത്തകരായ വിപിൻ, സുഭാഷ്, മുസതഫ മറ്റ് കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെയാണ് കേസ്. ഇന്ന് ഉച്ചക്ക് കൊത്തിക്കാലിലാണ് അക്രമം. റോഡിലേക്ക് വിളിച്ചു വരുത്തി നിലത്തിട്ട് ചവിട്ടി ഇരുമ്പ് വടി കൊണ്ട് തലക്കും ചെവിയുടെ പിറകിലും വലതു കാലിന് ഇടിച്ചും പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസ്. സീ കോസ്റ്റ് ഗ്രൗണ്ടിൽ ഇരുന്നതിനാണ് അക്രമമെന്ന് പറയുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ