ബുധനാഴ്‌ച, മേയ് 17, 2017
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് പൊലീസ് കേസെടുത്തു. അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വിദ്യാര്‍ഥികളെ വഞ്ചിച്ചെന്ന പരാതിയില്‍ കോഴിക്കോട് കുന്ദമംഗലം പൊലീസാണ് കേസെടുത്തത്. കോളജിലെ പൂര്‍വ വിദ്യാര്‍ഥിയുടെ പരാതിയിലാണ് നടപടി. കാരന്തൂര്‍ മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജി, മര്‍ക്കസ് സഖാഫത്തി സുന്നയ്യ എന്നീ രണ്ട് സ്ഥാപനങ്ങളുടെ പേരിലാണ് കേസ്. മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ടീല്‍ അംഗീകാരമില്ലാത്ത ആര്‍കിടെക്ചര്‍ , സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ കോഴ്സുകള്‍ നടത്തി വിദ്യാര്‍ഥികളില്‍ നിന്ന് ഒന്നര ലക്ഷത്തോളം ഫീസ് വാങ്ങിയെന്നാണ് പരാതി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ