ശനിയാഴ്‌ച, ഡിസംബർ 27, 2025


കാഞ്ഞങ്ങാട് : അജാനൂർ പഞ്ചായത്തിൽ  വി.വി.തുളസി പ്രസിഡൻ്റ ആയിസത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം ഘട്ട വോട്ടെടുപ്പിൽ എൽ.ഡി.എഫ് 12, യു.ഡി.എഫ് 7 വോട്ടുകളാണ് ലഭിച്ചത്. യു.ഡി.എഫിൽ മുസ്ലീം ലീഗ് അംഗത്തിൻ്റെ വോട്ട് രണ്ടാം ഘട്ട വോട്ടെടുപ്പിൽ അസാധുവായി. പഞ്ചായത്തിൽ എൽ.ഡി.എഫ് 12, യു.ഡി.എഫ് 8, ബി.ജെ.പി നാല് അംഗങ്ങളാണുള്ളത്. ആദ്യഘട്ടത്തിൽ മൂന്ന് മുന്നണികൾക്കും യഥാക്രമം 12,8, 4വോട്ടുകൾ ലഭിച്ചു. കുറവ് വോട്ട് ലഭിച്ച ബി.ജെ.പി പുറത്തായതോടെ രണ്ടാം ഘട്ട വോട്ട് യു.ഡി.എഫ് - എൽ.ഡിഎഫും നേരിട്ടായി . ഈ വോട്ടെടുപ്പിലാണ് യു.ഡി.എഫിന് ഒരു വോട്ട് കുറഞ്ഞത്. മുസ്ലീം ലീഗിലെ 24 ബാരിക്കാഡ് വാർഡിൽ നിന്നും വിജയിച്ച നിസാമുദ്ദീൻ്റെ വോട്ടാണ് അസാധുവായത്. മഡിയൻ വാർഡ് 8 ലെ മെമ്പറാണ് പഞ്ചായത്ത് പ്രസിഡൻ്റായ സി.പി.എമ്മിലെ തുളസി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ