ബുധനാഴ്‌ച, മേയ് 17, 2017
ഉപ്പള: വിസ്ഡം ഗ്ലോബൽ ഇസ്ലാമിക്ക് മിഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഭീകരവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഇറക്കുന്ന 'ഭീകരവാദം മുഖംമൂടി അഴിക്കുന്നു' ഡോക്യൂമെന്ററിയുടെ മഞ്ചേശ്വരം മേഖല പ്രകാശനം  ഉപ്പള ടൗണിൽ വെച്ച്   മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത്   അദ്ധ്യക്ഷൻ ഷാഹുൽ ഹമീദ് മംഗൽപ്പാടി വികസന സമിതി ചയർമാൻ ബി.എം മുസ്തഫക്ക് നൽകി നിർവഹിച്ചു.

വിസ്ഡം മഞ്ചേശ്വരം മേഖല കൺവീനർ അബൂബക്കർ കൊട്ടാരം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.എസ്.എം സംസ്ഥാന പ്രവർത്തക സമിതി അംഗം നൗഫൽ മദീനി മുഖ്യ പ്രഭാഷണം നടത്തി.

ഇസ്ലാം ഭീകരതയുടെ മതം അല്ലെന്നും കാരുണ്യവും സമാധാനവുമാണ് അതിന്റെ സത്തയെന്നുമുള്ള സന്ദേശം പൊതു സമൂഹത്തെ ബോധ്യപ്പെടുത്താൻ ഇത്തരം സംരംഭങ്ങൾ അനിവാര്യമാണെന്നും ഭീകര പ്രവർത്തനങ്ങൾ ഇസ്ലാമിന്റെ പേരിൽ നിഗൂഡ സംഘങ്ങൾ നടപ്പിലാക്കുന്നതാണെന്ന യാഥാർത്യം സാമാന്യ ജനങ്ങളെ അറിയിക്കുന്നതിനാണ് ഇത്തരം ഹ്രസ്വചിത്രങ്ങൾ എന്ന് നൗഫൽ മദീനി വിശദീകരിച്ചു.  ഐ.എസ്.എം. മേഖല സെക്രട്ടറി കരീം ഉപ്പള , ശിഹാബ് സ്വലാഹി കണ്ണൂർ എന്നിവർ സംസാരിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ