മകള്‍ക്ക് അമ്മയാകാന്‍ ഒരു അമ്മയുടെ ത്യാഗം; രാജ്യത്തെ ആദ്യ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂനെയില്‍

മകള്‍ക്ക് അമ്മയാകാന്‍ ഒരു അമ്മയുടെ ത്യാഗം; രാജ്യത്തെ ആദ്യ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂനെയില്‍

പുനെ: വൈദ്യശാസ്ത്ര രംഗത്ത് മറ്റൊരു കുതിപ്പിനു കൂടി രാജ്യം ഇന്നലെ സാക്ഷിയായി. രാജ്യത്തെ ആദ്യ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂനെയില്‍ നടന്നു. ഗര്‍ഭപാത്രം ഇല്ലാതെ ജനിച്ച മകള്‍ക്ക് വേണ്ടി സ്വന്തം അമ്മയാണ് ഗര്‍ഭപാത്രം ദാനം ചെയ്തത്. 21കാരിയായ മകള്‍ക്ക് മാതൃത്വം അനുഭവിക്കുന്നതിനു വേണ്ടിയാണ് അമ്മയുടെ ഈ ത്യാഗം.

പൂനെ ഗ്യാലക്‌സ് കെയര്‍ ലാപ്രസ്‌കോപ്പി സെന്ററില്‍ നടന്ന ശസ്ത്രക്രിയയില്‍ 12 ഡോക്ടര്‍മാരാണ് പങ്കാളികളാണ്. ഡോ.ഷൈലേഷ് പുന്‍തംബെര്‍കറുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 9.15നാണ് പൂര്‍ത്തിയായത്. ശസ്ത്രക്രിയയ്ക്കു ശേഷം യുവതി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.

ഗര്‍ഭപത്രം ഇല്ലാതെ ജനിച്ചതിനാല്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു യുവതി. കുഞ്ഞിനെ ദത്തെടുക്കാനോ വാടക ഗര്‍ഭധാരണത്തിനോ ഇവര്‍ സന്നദ്ധമായിരുന്നില്ല. ഗര്‍ഭപാത്രം മാറ്റിവയ്ക്കലിനെ കുറിച്ച് അറിഞ്ഞ അവര്‍ ആശുപത്രിയെ സമീപിച്ചിരുന്നു. ഭാഗ്യവശാല്‍ സ്വന്തം അമ്മയുടെ ഗര്‍ഭപാത്രം തന്നെ അവര്‍ക്ക് യോജിച്ചതായിരുന്നുവെന്നും ഡോ.ഷൈലേഷ് പറഞ്ഞു.

ലോകത്തെ ആദ്യ ഗര്‍ഭപാത്ര ശസ്ത്രക്രിയ നടന്നത് 2013ല്‍ സ്വീഡനിലായിരുന്നു. ലോകത്ത് ഇതുവരെ ഇത്തരം 25 ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ട്.

Post a Comment

0 Comments