മുസ്ലിം ലീഗിന്റേയും പോഷക ഘടകമായ കെഎംസിസിയുടേയും കാരുണ്യ പ്രവർത്തനങ്ങൾ വഴി നിരാലംബരുടെ കണ്ണീരൊപ്പാനും ആരോരുമില്ലാത്തവരുടെ നൊമ്പരങ്ങളിൽ സഹായ ഹസ്തങ്ങളാവാനും സാധ്യമാവുന്നുവെന്ന് ബൈത്തുൽ റഹ്മ സമർപ്പിച്ച് കുമ്പോൽ കെ എസ് അലി തങ്ങൾ അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എ അബ്ദുൽ റഹിമാൻ,കാസർകോട് മണ്ഡലം പ്രസിഡന്റ് എ എം കടവത്ത്,ജനറൽ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെർക്കള, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്,ടി എം ഇക്ബാൽ, അബ്ദുൽ റഹ്മാൻ പട്ളം, യുത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷറഫ് ഇടനീർ, ഹാരിസ് പട്ള, മൊഗ്രാൽ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീൽ,
ദുബൈ കെഎംസിസി കാസർകോട് ജില്ലാ ട്രഷറർ മുനീർ പി ചെർക്കള, വൈസ് പ്രസിഡന്റ് മഹമൂദ് കുളങ്കര, മണ്ഡലം വൈസ് പ്രസിഡന്റ് സലീം ചേരങ്കൈ, സെക്രട്ടറി റഹ്മാൻ പടിഞ്ഞാർ, നൗഫൽ മാങ്ങാടൻ, മുസ്ലിം ലീഗ് മധൂർ പഞ്ചായത്ത് നേതാക്കളായ ഹാരിസ് ചൂരി, മജീദ് പട്ട്ള,യു ബഷീർ,യു സഅദ് ഹാജി, ഹബീബ് ചെട്ടുംകുഴി, അലി യു ബി, മമ്മു ഫുജൈറ തുടങ്ങിയവർ പങ്കെടുത്തു.
ദുബൈ കാസർകോട് മണ്ഡലം കെഎംസിസിയുടെ നേതൃത്വത്തിൽ കാസർകോട് മുനിസിപ്പാലിറ്റി, ചെങ്കള, മൊഗ്രാൽ പുത്തൂർ, ബദിയടുക്ക കാറഡുക്ക പഞ്ചായത്തുകളിൽ നിർമ്മിച്ച കാരുണ്യ ഭവനങ്ങൾ അവകാശികൾക്ക് നേരത്തേ കൈമാറിയിരുന്നു. കുംബടാജെ പഞ്ചായത്തിൽ പണി പൂർത്തിയായ വീടിന്റെ താക്കോൽ ഈ മാസം 25 വ്യാഴം രാവിലെ 10 മണിക്ക് പാണക്കാട് സയ്യിദ് ഹമീദലി തങ്ങൾ അവകാശിക്ക് കൈമാറും.
0 Comments