തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. ശുചീകരണ പ്രവർത്തനത്തിലെ വീഴ്ചകളാണ് ഡെങ്കിപ്പനി വർധിക്കാൻ കാരണമെന്ന് ആരോഗ്യവകുപ്പും ഏകോപനത്തിലെ വീഴ്ചകളെന്ന് തദ്ദേശസ്വയം ഭരണവകുപ്പും പരസ്പരം പഴിചാരുകയാണ്.
കേരളത്തിൽ 3,525 പേർക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളതായാണ് കണക്ക്. ഇതിൽ ഏറ്റവും കൂടുതൽ രോഗികൾ തിരുവനന്തപുരം ജില്ലയിലാണ്. 2,700 പേർക്കാണ് തിരുവനന്തപുരം ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചിരിക്കുന്നത്.14 പേർ ഡെങ്കിപ്പനി ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്.
ശുചീകരണത്തിലെ വീഴ്ചകളാണ് പനി പടരാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഒരിക്കൽ വന്നവർക്ക് ഡെങ്കിപ്പനി വേഗത്തിൽ പിടിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
0 Comments