ഞായറാഴ്‌ച, മാർച്ച് 15, 2026


കാഞ്ഞങ്ങാട്: മാണിക്കോത്ത് മടിയനിൽ നടന്ന ബൈക്ക് അപകടത്തിൽ രണ്ട് പേർ മരിച്ചു. ചിത്താരി സ്വദേശി പരേതനായ മുഹമ്മദിന്റെ മകൻ മജീദ് (55), മീനാപ്പീസ് സ്വദേശി റഹീമിന്റെ മകൻ നാഫിഹ് (17) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ 2.30 ഓടെ മാണിക്കോത്ത് മടിയനിലെ റഹ്മാനിയ റസ്റ്റോറന്റിന് സമീപമാണ് അപകടം സംഭവിച്ചത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന മജീദിനെ ബൈക്ക് ഇടിക്കുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം.

അപകടത്തിൽ മീനാപ്പീസ് സ്വദേശി ഹാഷിമിന്റെ മകൻ ഷെയ്ഖ് അമൻ ഹാഷിം (17) പരിക്കേറ്റ് കാഞ്ഞങ്ങാട്ടെ മൻസൂർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു.

മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ