ശനിയാഴ്‌ച, ജൂൺ 03, 2017
കോട്ടയം: പെണ്‍കുട്ടികള്‍ക്കുവേണ്ടി ഡിസൈന്‍ ചെയ്ത യൂണിഫോമിന്റെ പേരില്‍ സ്വകാര്യ സ്‌കൂള്‍ നടപടി വിവാദത്തില്‍ . കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലുള്ള ഒരു സ്വകാര്യ സ്‌കൂളാണ് പെണ്‍കുട്ടികളുടെ യൂണിഫോം ഡിസൈന്‍ ചെയ്ത് വിവാദത്തിലായത്. പരിസ്ഥിതി ഫോട്ടോഗ്രാഫര്‍ സക്കറിയ പൊന്‍കുന്നം ആണ്  ഈ സ്‌കൂളിലെ കുട്ടികളുടെ  ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.  ഇതോടെയാണ് സംഭവം വിവാദമായത്. ഇതേതുടര്‍ന്ന് ചിത്രം പോസ്റ്റു ചെയ്തതിന്റെ  പേരില്‍ തനിക്ക് നിരവധി ഭീഷണികളാണ്  വരുന്നതെന്നും  എങ്കിലും ഈ ഫോട്ടോ നീക്കം ചെയ്യില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
എന്നാല്‍ യൂണിഫോമിന്റെ ഡിസൈനെതിരേയും യൂണിഫോം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ധാരാളം കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്.  .വസ്ത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിരവധി ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. എന്നാല്‍ സംഭവം വിവാദമായതിനെ കുറിച്ച് സ്‌കൂള്‍ അധികൃതകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ