സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ ഇനി സൌജന്യ യാത്രയില്ല

സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ ഇനി സൌജന്യ യാത്രയില്ല

തിരുവനന്തപുരം: സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ ഇനി സൌജന്യ യാത്രയില്ല. പാരലല്‍ കോളജ്, സ്വാശ്രയ, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സൌജന്യയാത്ര അനുവദിക്കരുതെന്ന് കെഎസ്ആര്‍ടിസി സര്‍ക്കുലര്‍. ഈ വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ കാര്‍ഡ് അനുവദിക്കരുതെന്ന് കാണിച്ച് കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ ഇറക്കി. കണ്‍സെഷന്‍ കാര്‍ഡുകളുടെ ദുരുപയോഗം തടയാനെന്ന് കെഎസ്ആര്‍ടിസി. സാമ്പത്തിക ബാധ്യത കുറക്കല്‍ നടപടിയുടെ ലക്ഷ്യം. കണ്‍സെഷന്‍ കാര്‍ഡിന്റെ വില 2 രൂപയില്‍ നിന്ന് 10 രൂപയാക്കി.

Post a Comment

0 Comments