ലണ്ടന്‍: ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്ത് അനില്‍ കുംബ്ലെ വേണ്ടന്ന് ഇന്ത്യന്‍ ടീമിലെ പത്ത് താരങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. ബിസിസി ഐ ഉപദേശക സമിതി അംഗങ്ങളായ സൗരവ് ഗാംഗുലി, സചിന്‍ ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷമണ്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് താരങ്ങള്‍ കുംബ്ലെയെക്കുറിച്ച് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടതെന്നാണ് സൂചന. കുംബ്ലെയുടെ കീഴിലുള്ള പരിശീലനം കഠിനമാണെന്നും അത് തങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പല താരങ്ങള്‍ക്കുമുള്ളതെന്ന വിവരമാണ് പുറത്ത് വരുന്നത്.
നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും അനില്‍ കുംബ്ലെയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇരുവരും അത് നിഷേധിച്ചിരുന്നു. ഐസിസി ചാംപ്യന്‍സ് ട്രോഫിയോടെ കുംബ്ലെയുടെ ബിസിസിയുമായുള്ള കരാര്‍ അവസാനിക്കും. എന്നാല്‍ പുതിയ പരിശീലകനാവാന്‍ കുംബ്ലെയും അപേക്ഷ വെച്ചിട്ടുണ്ട് എന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ് താരങ്ങള്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. അതേ സമയം കുംബ്ലെയുടെ പരിശീലനത്തിന് കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ 19 മല്‍സരങ്ങളാണ് വിജയിച്ചത്. അതിനാല്‍ തന്നെ കുംബ്ലെയെ പരിശീലകനാക്കി തുടരാനുള്ള നീക്കത്തിലാണ് ബിസിസിഐയുള്ളത്.
0 Comments