ബാർ: കാള പെറ്റുവെന്ന്​ കേട്ടപ്പോൾ സർക്കാർ കയറെടുത്തു; കുഞ്ഞാലിക്കുട്ടി

LATEST UPDATES

6/recent/ticker-posts

ബാർ: കാള പെറ്റുവെന്ന്​ കേട്ടപ്പോൾ സർക്കാർ കയറെടുത്തു; കുഞ്ഞാലിക്കുട്ടി

തൃശൂർ: ബാർ വിഷയത്തിൽ സർക്കാറിന്​ കനത്ത തിരിച്ചടിയാണ്​ ഹൈകോടതിയിൽ നേരിട്ടതെന്ന്​ മുസ്​ലിം ലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. എങ്ങനെയെങ്കിലും ബാറുകൾ തുറക്കണമെന്നാണ്​ സർക്കാർ നിലപാട്​. അതുകൊണ്ടാണ്​ കാള പെറ്റുവെന്ന്​ കേട്ട​പ്പോഴേക്കും കയറെടുത്ത​െതന്ന്​ അദ്ദേഹം തൃശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോടതിവിധിയുണ്ടെന്നുപറഞ്ഞ്​ ബാറുകളെല്ലാം  തുറന്നു. കോടതി വീണ്ടും പറഞ്ഞപ്പോൾ പൂട്ടി. എന്നിട്ടും ദേശീയപാതയാണോ എന്ന സംശയമുണ്ട്​ എന്നൊക്കെ പറഞ്ഞ്​ സർക്കാർ ഉരുണ്ടുകളിക്കുകയാണ്​. സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാതെ ബാറുകൾ തുറക്കുന്നതിനെക്കുറിച്ച്​ മാത്രം ചിന്തിക്കുന്നതാവരുത്​ സർക്കാർ പരിപാടി. ഇക്കാര്യത്തിൽ ജനവികാരം എന്താ​െണന്ന്​ നോക്കാനുള്ള ബാധ്യത സർക്കാറിനുണ്ട്​. അത്​ പരിഗണിച്ചില്ല. ഇപ്പോൾ തെറ്റുപറ്റിയെന്ന്​ കോടതിയിൽ പറയേണ്ടിവന്നു. സർക്കാറി​​െൻറ  വാർഷികവേളയിലാണ്​ ഇൗ തിരിച്ചടി.

ബാർ സംബന്ധിച്ച്​ കോടതിയിൽ നിയമപോരാട്ടം  നടത്തുന്നത്​ മുസ്​ലിം ലീഗി​​െൻറ കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡൻറ്​ ഇബ്രാഹിംകുട്ടിയാണ്​. ഈ പോരാട്ടം പാർട്ടി തുടരുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്​തമാക്കി.

Post a Comment

0 Comments