നെഹ്റു യുവകേന്ദ്ര യൂത്ത് ക്ലബ്ബ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കാസര്‍കോട്: 2016-17 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബ്ബുകള്‍ക്കുളള അവാര്‍ഡിന് നെഹ്റു യുവകേന്ദ്ര അപേക്ഷ ക്ഷണിച്ചു. കലാകായിക സാംസ്കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ആരോഗ്യ കുടുംബക്ഷേമം, പരിസ്ഥിതി, വനിതാശാക്തീകരണം, സാമൂഹ്യക്ഷേമം, ദിനാചരണങ്ങള്‍, നൈപുണ്യ പരിശീലനം തുടങ്ങിയ മേഖലകളില്‍ 2016 ഏപ്രില്‍ മുതല്‍ 2017 മാര്‍ച്ച് വരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുക. ജില്ലാ അവാര്‍ഡ് 25,000 രൂപയും പ്രശസ്തി പത്രവുമാണ്. പ്രത്യേക മാതൃകയിലുളള അപേക്ഷാഫോറത്തോടൊപ്പം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് ഓഡിറ്റ് ചെയ്ത കണക്കുകളും ഫോട്ടോകള്‍ മറ്റ് വിശദാംശങ്ങളും സഹിതം അപേക്ഷകള്‍ ഈ മാസം 12 നകം കാസര്‍കോട് സിവില്‍ സ്റ്റേഷനിലുളള നെഹ്റുയുവകേന്ദ്ര ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255144

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ