ഇസ്ലാമാബാദ്: പാക്കിസ്ഥാനും ഇന്ത്യയും അടുത്തടുത്ത ദിവസങ്ങളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ പാക്കിസ്ഥാനെ പുകഴ്ത്തി ചൈന. പരസ്പര സഹകരണത്തില്‍ നീങ്ങുന്ന ഞങ്ങളുടെ ബന്ധം തേനിനേക്കാള്‍ മധുരവും ഉരുക്കിനേക്കാള്‍ കരുത്തുറ്റതുമാണെന്നാണ് ചൈനയുടെ വര്‍ണ്ണന. ആഗസ്റ്റ് 14ലെ പാക്ക് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി സംസാരിക്കവെയാണ് ചൈനീസ് ഉപപ്രധാനമന്ത്രി വാങ് യാങിന്റെ വിശേഷണം.
വികസനവും പുരോഗതിയും യുദ്ധ തന്ത്രങ്ങളുമുള്‍പ്പെടെ പാക്കിസ്ഥാന്റെ എല്ലാ ശ്രമങ്ങള്‍ക്കും ചൈനയുടെ പിന്തുണയുണ്ട്. പ്രയാസമേറിയ സമയങ്ങളിലെല്ലാം ഒന്നിച്ചു നിന്നിട്ടുള്ള അയല്‍ക്കാരാണ് ചൈനയും പാക്കും. ഉപപ്രധാനമന്ത്രിയുടെ പ്രസംഗം ദോ€ാം പ്രശ്‌നത്തില്‍ ഇന്ത്യയെ പ്രകോപിപ്പിക്കാനാണെന്ന് നയതന്ത്രജ്ഞന്മാര്‍ പറഞ്ഞു. തലമുറ തോറും ഈ ബന്ധം വളരുകയാണെന്നും പ്രസംഗത്തില്‍ പറഞ്ഞു.
സ്വാതന്ത്ര്യ ദിനാഘോഷത്തിനാണ് വന്നതെങ്കിലും വന്‍ കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പിടുന്നത്. കോടികണക്കിന് രൂപയുടെ വികസന പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാനില്‍ നടക്കുന്നത്.
0 Comments