മുസ്ലിം സ്വാതന്ത്ര്യസമര സേനാനികൾ ചരിത്രത്തിൽ നിന്നും തിരസ്കൃതരാവുമ്പോൾ! (ലേഖനം: ബഷീർ മുഹമ്മദ് പുണ്ടൂർ)

മുസ്ലിം സ്വാതന്ത്ര്യസമര സേനാനികൾ ചരിത്രത്തിൽ നിന്നും തിരസ്കൃതരാവുമ്പോൾ! (ലേഖനം: ബഷീർ മുഹമ്മദ് പുണ്ടൂർ)

ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രം വെളിച്ചം വീശുമ്പോൾ, ഒരു സമൂഹത്തെ മൊത്തമായും തിരസ്കരിക്കപ്പെടുന്ന ദയനീയമായ കാഴ്ച, സ്വാതന്ത്രത്തിന്റെ വെന്നിക്കൊടി നാട്ടാൻ പോരാട്ട ഭൂമികയിൽ നിലയുറപ്പിച്ചുരുന്ന മുസ്ലിം പോരാളികളുടെ നാമം മാത്രം പടിക്ക് പുറത്ത്!

സ്വാതന്ത്ര സമര ചരിത്രത്തിലെ മുസ്‌ലിം സാന്നിധ്യങ്ങളെ എന്ത് കൊണ്ടാണാവോ ആദരവിന്റെ പട്ടികയിൽ ഇടം കൊടുക്കാത്തത്, ഇതിന്റെ പിന്നിലുള്ള ഹിഡൺ അജണ്ടയെ കുറിച്ച് ബോധവാന്മാരവൽ അത്യാവശ്യമാണ്. സ്വദേശത്തിന് വേണ്ടി അന്ന് ഇംഗ്ലീഷ് പടയോട് പോരാടിയത് വെറുമൊരു മതസ്തർ മാത്രമല്ല, മുസൽമാനും ഹിന്ദുവും ക്രൈസ്തവനും തോളോട് തോൾ ചേർന്ന് നേടിയെടുത്ത ഈ അഭിമാന ദിനത്തിന്ന് അവകാശികൾ വെറുമൊരു ജാതിക്കാരെന്ന് ചരിത്രം കണ്ണടച്ചിരുട്ടാക്കി പുലമ്പുമ്പോൾ ആരായാലും പ്രതികരിക്കും.

ശത്രു വിന്റെ ഇടനെഞ്ചിലേക്ക് വാക്ക് വിലാസത്തിന്റെ വെടിയൊച്ചകൾ തീർത്തി മുഹമ്മലി ബ്രദേർസിലെ കടുത്ത രാജ്യസ്നേഹി മുഹമ്മദലി ജൗഹർ, അതിർത്തി ഗാന്ധി എന്നറിയപ്പെടുന്ന വിശ്വപോരാളി  ഗഫാർ ഖാൻ, ഹിന്ദു മുസ്ലിം മത സൗഹാർദത്തിന്ന് വേണ്ടി ജീവിതം തന്നെ മറന്ന പ്രഥമ വിദ്യാഭ്യാസ മന്ത്രി ഡേ: അബുൽ ഖലാം ആസാദ് , ഇവരെപ്പോലുള്ള തലയെടുപ്പുള്ള പോരാളികൾക്ക് ചരിത്രം കുറിച്ച് കൊടുക്കുന്നത് അവസാന സ്ഥാനങ്ങൾ മാത്രമെന്നറിയുമ്പോൾ ലജ്ജിച്ചു പോവുന്നു.

തീരുന്നില്ല, ഒറ്റുകാരുടെ ചെറ്റത്തരത്തിന് മുന്നിൽ വിട പറഞ്ഞു പോയ ഇന്ത്യയുടെ മിസൈൽമാൻ, ഒരു ദിവസം കൂടി ജീവിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ രാഷ്ട്രപിതാവ് പോലും ഈ പോരട്ട തമ്പുരായേനെ, അതെ മൈസൂർ സിംഹം ടിപ്പു സുൽത്താൻ, അണികൾക്കിടയിൽ നേതൃമികവിന്റെ സവിശേഷതയോടെ യുദ്ധം നയിച്ച ആലി മുസ്ലിയാർ, കൈരളിക്ക് സ്വകാര്യഭിമാനമായി സമരത്താളുകളിൽ നെഞ്ച് വിരിച്ച് നിന്ന ആത്മീയ സോപാനത്തിലെ അതുല്യൻ മമ്പുറം തങ്ങൾ, ചുങ്കം പിരിവിന് വന്ന ബ്രിട്ടീഷുകാരുടെ മുഖം നോക്കി ആഞ്ഞടിച്ച ബഹുമാന വ്യക്തിത്വം, ഇത് പടച്ചോന്റെ ഭൂമിയാണ് ചുങ്കമില്ല, ആർജ്ജവത്തിന്റെ ആൾരൂപമായിരുന്ന മഹാനായ കവി ഉമർ ഖാളി.

ഇങ്ങനെ ചരിത്രത്തിന്റെ ക്രൂരതയ്ക്ക് മുന്നിൽ തലതാഴ്ത്തിയ എത്രയോ സേനാനികളെ ഓർക്കേണ്ടിയിരിക്കുന്നു. പുരുഷ പോരാളികൾക്കൊപ്പം സ്ത്രീ സാന്നിദ്യത്തെ മറന്ന് പോകുന്നത് അത്ര നല്ലതല്ലതല്ല, പരമ്പരാഗതമായി കിട്ടെണ്ട അധികാരം നിഷേധിച്ചപ്പോള്‍ മാത്രം സമര രംഗത്ത് വന്ന ചാഹ്ന്സീ റാണിയും പഴസ്സിരാജയുമൊക്കെ നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഗജകേസരികലായി വാഴ്ത്ത്തപെടുമ്പോൾ,പിറന്ന നാട്ടില്‍ നിന്നും വിദേശിയാരെ ആട്ടിയോടിക്കാന്‍ സര്‍വ ത്യാഗങ്ങളും ചെയ്ത ഒരു ജനവിഭാഗത്തെ തിരസ്കരിക്കാന്‍ ഇപ്പോഴും ശ്രമങ്ങള്‍ തുടർന്ന് കൊണ്ടിരിക്കുന്നു.

ഇസ്ലാം മത വിശ്വാസത്തിന്റെ സമുന്നത പ്രതീകമായിരുന്ന.പർദ്ദ ധരിച്ചു കൊണ്ട് ശത്രുവിനോട് പോരാടിയ ബീഗം ഹസ്രത്ത്‌ മഹല്‍, സ്വാതന്ത്ര്യം ജന്മാവകാശമാണ് എന്ന് വിശ്വസിച്ച ഒരുകൂട്ടം മനുഷ്യര്‍ ഇoഗ്ലീശുകാർക്കെതിരെ ബഹുജനസമരം ആരഭിച്ചു, ഈ സമരത്തില്‍ ആയുധമെടുത്ത് പൊരുതുകയും ജയിലടയ്ക്കപെടുകയും ചെയ്ത ഒട്ടേറെ വനിതകള്‍ ഉണ്ടായിരുന്നു.അവരില്‍ പ്രധാനിയായിരുന്നു സൈരാബീഗം എന്ന മുസ്ലിം മഹതി, പത്ര പ്രവർത്തനത്തിലെ മികവ് സ്വാതന്ത്ര്യ പ്രസ്ഥാനത്തിനു വേണ്ടി തീറെഴുതിക്കൊടുത്ത മഹതിയായിരുന്നു ഖുർഷിദാ ബീഗം, ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ധീര രക്തസാക്ഷി അസീസന്‍ ബീഗം. ഇങ്ങനെ നിരവധി പുരുഷ സ്ത്രീ പോരാളികളും സമരത്തിന്റെ മുഖ്യധാരയിലുണ്ടായിരുന്നു എന്ന നഗ്ന സത്യം നാം മനസ്സിലാക്കണം,

ഗാന്ധിയും മുഹമ്മദലിയും നെഹ്റുവും ജിന്നയം ഭഗത് സിംഗും ഗഫാർ ഖാനും ഒപ്പം നിന്ന് പോരാടായെടുത്ത സ്വാതന്ത്ര്യമാണിത്, അല്ലാമ ഇഖ്ബാൽ പറഞ്ഞത് പോലെ "ഇന്ത്യ ഒരു പൂവാടിയാണ്, അതിൽ പല നിറത്തിലുള്ള പുഷ്പങ്ങളുമുണ്ട്" എത്ര സത്യം, ഇവിടെ വിഭിന്നവും വ്യത്യസ്ഥവുമായ മത- വർഗ - ജാതി- ഭാഷ- സംസ്കാരങ്ങൾ തിങ്ങി നിറഞ്ഞ് സംസ്കാര സമ്പന്നമാണ് നമ്മുടെ ദേശം, അതിന്നൽ തന്നെ ഇതിന്റെ അവകാശികൾ സർവ്വരുമാണ്, ഇന്നാ സൗന്ദര്യവും സമാധാനവും അസ്തമിക്കുമ്പോൾ തിരികെ വരാൻ നമുക്ക് ഒന്നായ് പ്രാർത്ഥിക്കാം...

ബഷീർ മുഹമ്മദ് പണ്ടൂർ

Post a Comment

0 Comments