
കാസർഗോഡ്: കേരളത്തിൽ സർക്കാർ നടത്തികൊണ്ടിരിക്കുന്നത് വിദ്യാഭ്യാസ കച്ചവടമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം.അഷ്റഫ്. എം.എസ്.എഫ് കാസർഗോഡ് ജില്ലാ കമ്മറ്റി മെഡിക്കൽ കൊള്ളകെതിരെ നടത്തിയ കലക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാശയമെഡിക്കൽ ഫീസ് വർദ്ധവിലൂടെ സർക്കാറും മാനേജ്മെന്റും ഒത്തുകളിക്കുന്നു എന്നത് വെക്തമാണ്. ഇത് തുടർന്നാൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് എം.എസ്.എഫിന്റെ കൂടെ യൂത്ത് ലീഗും ഉണ്ടാവുമെന്നും അദ്ധേഹം പറഞ്ഞു. ഗവ: ഐ.ടി.ഐ പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് കലക്ട്രേറ്റ് പടിക്കൽ പോലീസ് തടഞ്ഞു. പ്രവർത്തകരും പോലിസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് പ്രവർത്തകർ പോലീസ് ബാരിക്കേഡ് തകർത്തു നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിംബംബ്രാണി മുഖ്യ പ്രഭാഷണം നടത്തി. ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. സി.ഐ.എ ഹമീദ് സ്വാഗതം പറഞ്ഞു. അഷ്റഫ് എടനീർ, സെസ് എ മൊഗ്രാൽ, പി.കെ.അഷ്റഫ്, അബ്ദുല്ല എൻ.എം സംസാരിച്ചു. ഇർഷാദ് മൊഗ്രാൽ നന്ദി പറഞ്ഞു. മാർച്ചിന് ജാബിർ തങ്കയം, കാദർ അലൂർ, റമീസ് ആറങ്ങാടി, നഷാത്ത് പരവനടുക്കം, സിദ്ധിഖ് മഞ്ചേശ്വരം, സവാദ് അംഗഡി മുഗർ, അനസ് എതിർത്തോട്, നവാസ് കുഞ്ചാർ, ശറഫുദ്ധീൻ കടവത്ത്, അഷ്റഫ് ബോവിക്കാനം തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments