വാഷിംഗ്ടണ്‍: ചിരി ആരോഗ്യത്തിന് നല്ലാതാണെന്നാണ് പറയുന്നത്. എന്നാല്‍ ചിരി ജീവനെടുത്ത സംഭവത്തെക്കുറിച്ചാണ് ഈ റിപ്പോര്‍ട്ട്. വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് ചിരിക്കുന്നതിനിടെ അധ്യാപിക ബാലന്‍സ് തെറ്റി വീണ് മരിച്ചു. അമേരിക്കക്കാരിയായ ഷാരോണ്‍ റഗോലി സിഫേര്‍ണോയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മെക്‌സിക്കോയില്‍ വച്ചായിരുന്നു സംഭവം.
അവധി ആഘോഷിക്കുന്നതിന് വേണ്ടിയാണ് ഷാരോണ്‍ മെക്‌സിക്കോയില്‍ എത്തിയത്. അവര്‍ താമസിച്ചിരുന്ന വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. ചിരിക്കുന്നതിനിടെ തല പിന്നോട്ടാക്കിയപ്പോള്‍ ബാലന്‍സ് തെറ്റി വീഴുകയായിരുന്നു.
വീഴ്ചയില്‍ ശരീരത്തിനും തലച്ചോറിനും ക്ഷതമേറ്റിരുന്നു. ഷാരോണ്‍ മദ്യപിച്ചിരുന്നില്ല. പിന്നില്‍ തട്ടി നിക്കാന്‍ പാകത്തില്‍ ഒന്നുമില്ലാതിരുന്നതാണ് അപകടത്തിന് കാരണാമായത്. ഷാരോണിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ് ഷാരോണ്‍.
0 Comments