കെ.ജെ.യു കാസര്‍ഗോഡ് ജില്ല ഭാരവാഹികള്‍

കെ.ജെ.യു കാസര്‍ഗോഡ് ജില്ല ഭാരവാഹികള്‍

കാഞ്ഞങ്ങാട്: കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) കാസര്‍ഗോഡ് ജില്ലയിലെ പുതിയ  ഭാരവാഹികളെ തിരഞ്ഞെടുത്തു. ടി.പി. രാഘവന്‍  (മലയാള മനോരമ)- (പ്രസിഡന്റ്), പ്രതിഭ രാജന്‍  (മലബാര്‍ വാര്‍ത്ത)- (വൈസ് പ്രസിഡന്റ്), ഫസല്‍ റഹ്മാന്‍ -ചന്ദ്രിക (സെക്രട്ടറി), കെ.എ. അബ്ദുള്ള  കാരവല്‍ (ജോ. സെക്രട്ടറി), പുരുഷോത്തമ ഭട്ട്  വിജയ വാണി കന്നട (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
സമ്മേളനം കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.ജെ.യു സംസ്ഥാന സെക്രട്ടറിമാരായ കെ.സി. സ്മിജന്‍, സി.കെ. നാസര്‍, പ്രകാശന്‍ പയ്യന്നൂര്‍, ഐ.ജെ.യു ദേശീയ സമിതി അംഗം ശ്രീമൂലം മോഹന്‍ദാസ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി ശ്രീനി ആലക്കോട്, എറണാകുളം ജില്ലാ സെക്രട്ടറി ബോബന്‍ ബി. കിഴക്കേത്തറ എന്നിവര്‍ സംസാരിച്ചു. ഹാറൂണ്‍ ചിത്താരി അനുശോചന പ്രമേയം അവതരിപ്പിച്ചു.

Post a Comment

0 Comments