പൂച്ചക്കാട്: പൂച്ചക്കാട് സ്വദേശി മുംബൈയില്‍ ട്രെയിന്‍ അപകടത്തില്‍ മരണപ്പെട്ടു. ചാലിയം വളപ്പിൽ അച്ചുതന്റെയും പരേതയായ ജാനകിയുടെയും മകൻ നളിൻകുമാർ (54) മുബൈയിൽ ട്രെയിന്‍ അപകടത്തില്‍ മരണപ്പെട്ടത്. മുബൈയിൽ ഒരു കോൺവെന്റിൽ സെക്യൂരിറ്റിയായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ സരോജിനി. സഹോദരങ്ങൾ: സുജാത, മിനി, ലത, സുനിൽകുമാർ (ഗൾഫ്). പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മംഗലാപുരം എയർപോർട്ടിൽ എത്തുന്ന മുതദ്ദേഹം 11 .30 ന് വീട്ടുവളപ്പിൽ സംസ്കരിക്കും. സഞ്ചയനം വ്യാഴാഴ്ച
0 Comments