30ന് ബുധനാഴ്ച ബേക്കല്‍ ബീച്ച് പാര്‍ക്ക് പള്ളിക്കരയില്‍ കുടുംബശ്രീ ഭക്ഷ്യമേള, പായസമേള, ഒരുക്കും. ഉച്ചതിരിഞ്ഞ് മൂന്നുമണി മുതല്‍ വടംവലി മത്സരം. പുരുഷ വനിതാ ടീമുകള്‍ അണിനിരക്കും. വിജയികളാകുന്ന പുരുഷടീമിന് യഥാക്രമം 10000രൂപ, 7000,5000രൂപ ക്യാഷ് പ്രൈസും വനിതകള്‍ക്ക് 5000, 3000, 2000രൂപ ക്യാഷ് പ്രൈസും നല്‍കും. 31 നുംകുടുംബശ്രീ ഭക്ഷ്യ-പായസമേള തുടരും. കുടുംബശ്രീ സിഡിഎസ് പൂവിളി എ പേരില്‍ മെഗാ പൂക്കളം ഒരുക്കും. ഉച്ചതിരിഞ്ഞ് മൂന്നുമണി മുതല്‍ പാലക്കുന്ന് മുതല്‍ പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്ക് വരെ ആയിരങ്ങള്‍ അണിനിരക്കു വര്‍ണ്ണാഭമായ ഘോഷയാത്ര സംഘടിപ്പിക്കും. ഘോഷയാത്രയില്‍ അണിനിരക്കു ഫ്ളോട്ടുകളില്‍ മികച്ചതിന് 25000 രൂപ ക്യാഷ്പ്രൈസ് നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യു 15 ഫ്ളോട്ടുകള്‍ക്ക് 3000രൂപ വീതം നല്‍കും. തുടര്‍ന്ന് പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ വൈകീട്ട് ആറിന് ഔദ്യോഗിക ഉദ്ഘാടനം പി കരുണാകരന്‍ എം പി നിര്‍വഹിക്കും. സംഘാടകസമിതി ചെയര്‍മാന്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം എല്‍ എമാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ടുമാര്‍, രാഷ്ട്രീയകക്ഷിനേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും.
0 Comments