കാഞ്ഞങ്ങാട്: എസ്കെഎസ്എസ്എഫ് മുട്ടുന്തല ശംസുല്‍ ഉലമാ സുന്നി സെന്റര്‍ ഒന്നാം വാര്‍ഷീകആഘോഷത്തിന്റെ ഭാഗമായി ഇന്ന് 27ന് ഞായറാഴ്ച വൈകീട്ട് 7 മണിക്ക് ഏ.എം. നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നടത്തും. പരിപാടി കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.എ റഹ്മാന്‍ സ്വാഗതം പറയും. അബ്ദുല്‍ ഖാദര്‍ ഹാജി റഹ്മത്ത് അധ്യക്ഷത വഹിക്കും. ഇല്യാസ് പി.പി നന്ദി പറയും.
28ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന അഖിലേന്ത്യാ ഹിഫ്ളുല്‍ ഖുര്‍ആന്‍ ഫൈനല്‍ റൗണ്ട് മത്സരത്തില്‍ കഴിഞ്ഞ 20ന് കാഞ്ഞങ്ങാട് ടൌണ്‍ഹാളില്‍ നടന്ന ഹിഫ്ളുല്‍ ഖുര്‍ആന്‍ ഓഡിഷന്‍ റൌണ്ടില്‍ നിന്നും തെരഞ്ഞെടുത്ത മത്സരാര്‍ത്ഥികളെയും കൂടാതെ കേരളത്തിന് പുറമേ കര്‍ണ്ണാടക, തമിഴ്നാട്, ബീഹാര്‍, മുംബൈ, ഡല്‍ഹി, ഭോപ്പാല്‍, ഉത്തര്‍പ്രദേശ്, അന്ദ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തില്‍ മാറ്റുരച്ച പ്രമുഖര്‍ ഹിഫ്ളുല്‍ ഖുര്‍ആന്‍ റൌണ്ടില്‍ പങ്കെടുക്കും.
അഖിലേന്ത്യാ ഹിഫ്ളുല്‍ ഖുര്‍ആന്‍ മത്സരത്തിന്റെ ഫൈനല്‍ റൗണ്ട് ഉദ്ഘാടനം 28ന് രാവിലെ 9 മണിക്ക് നിലേശ്വരം സംയുക്ത ജമാഅത്ത് ഖാസി ഇ കെ മഹ്മൂദ് മുസ്‌ലിയാര്‍ നിര്‍വഹിക്കും. മൊയ്തു മമ്മു ഹാജി അധ്യക്ഷത വഹിക്കും. ബദറുദ്ധീന്‍ സണ്‍ലൈറ്റ് സ്വാഗതവും മുഷ്താഖ് നന്ദിയും പറയും.
രാത്രി 8 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഖുര്‍ആന്‍ മത്സരാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യും. അബ്ദുല്‍ റഹ്മാന്‍ ഹാജി സണ്‍ലൈറ്റ് അധ്യക്ഷത വഹിക്കും. മത രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. റിള് വാന്‍ കെ ടി സ്വാഗതവും ഇര്‍ഷാദ് നന്ദിയും പറയും. ഖുര്‍ആന്‍ മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനം അരലക്ഷം രൂപയും മൂന്നാം സമ്മാനം കാല്‍ലക്ഷം രൂപയുമാണ് നല്‍കുന്നത്. ആറായിരം പേര്‍ക്ക് ഒരേ സമയം പരിപാടി വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു.
0 Comments