കണ്ണൂർ: പുരോഗമനപരമായി ചിന്തിക്കുന്നവരും എഴുതുന്നവരും മൃത്യുഞ്ജയഹോമം നടത്തണമെന്ന് പറയാൻ കേരളത്തിലും ആളുണ്ടായി എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരക്കാർ നമ്മുടെ നാടിന്റെ അന്തരീക്ഷത്തെ മാറ്റിമറിക്കാനാണ് ശ്രമിക്കുന്നത്. ഇവർ കേരളത്തെ എങ്ങോട്ടാണ് കൊണ്ടുപോകാൻ ശ്രമിക്കുന്നത്- മുഖ്യമന്ത്രി ചോദിച്ചു. ഹിന്ദുഐക്യവേദി നേതാവ് ശശികലയുടെ വിദ്വേഷപ്രസംഗം സൂചിപ്പിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരള നിയമസഭ വജ്ര ജൂബിലിയാഘോഷത്തിന്റെ ഭാഗമായി കല്യാശേരിയിൽ നടന്ന നായനാർ സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുറന്ന ചർച്ചകൾക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും ഏറ്റവും പ്രാധാന്യം നൽകുന്ന നാടാണിത്. അതിനിടയിൽ നടക്കുന്ന കൊലപാതകങ്ങൾ മാധ്യമസ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നാക്രമണമാണ്. രാജ്യമാകെ ഇതിനെതിരേ ആശങ്കയുയരുന്ന ഘട്ടത്തിൽ കേരളത്തിലും ഇത്തരം ശക്തികൾ തലയുയർത്തി ജനങ്ങളെ തമ്മിലടിപ്പി ക്കാനാണു ശ്രമിക്കുന്നത്. നാട്ടിൽ നിലകൊള്ളുന്ന മതമൈത്രിയും ശാന്തിയുമാണ് നമ്മുടെ ഏറ്റവും വലിയ പ്രത്യേകത.
അതിനിടയിൽ ജാതിയുടെയും മതത്തിന്റേയും പേരിൽ പരസ്പരം ശത്രുക്കളാക്കി പോരടിപ്പിക്കാൻ ഒരുവിഭാഗം ശ്രമം നടത്തുകയാണ്. ഇത്തരം കാര്യങ്ങൾ ലോ കമാകെ നടക്കുന്നതായി മേനിപറഞ്ഞ് നമ്മുടെ നാടിന്റെ സ്വൈര്യജീവിതം തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞു സ്നേഹം പങ്കുവയ്ക്കുന്ന സമൂഹമായി വ ളർത്തിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പറവൂരിൽ ഒരു പൊതുയോഗത്തിലായിരുന്നു ശശികലയുടെ വിദ്വേഷപ്രസംഗം. ഇവിടുത്തെ മതേതരവാദികളായ എഴുത്തുകാരോടു പറയാനുള്ളത്, മക്കളെ ആ യുസ് വേണമെങ്കിൽ അടുത്തുള്ള ക്ഷേത്രത്തിൽ പോയി മൃത്യുഞ്ജയഹോമം നടത്തിക്കൊള്ളിൻ. അല്ലെങ്കിൽ ഗൗരി ലങ്കേഷിന്റെ ഗതി വരും. എപ്പഴാ എന്താ വരിക എന്നു പറയാൻ ഒരു പിടിത്തോം ഉണ്ടാകില്ല എന്നായിരുന്നു ശശികലയുടെ പ്രസ്താവന. അതേസമയം, കോണ്ഗ്രസിനെ കരുതിയിരിക്കണം എന്നാണ് പ്രസംഗത്തിൽ ഉദ്ദേശിച്ചതെന്നു ശശികല മാധ്യമങ്ങളോടു വിശദീകരിച്ചു.
0 Comments