കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഡയമണ്ട് ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മതപ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസമായ ഇന്ന് സെപ്റ്റംബര്‍ 15ന് വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സിംസാറുല്‍ ഹഖ് ഹുദവി മമ്പാട് മുഖ്യ പ്രഭാഷണം നടത്തും. 16ന് ശനിയാഴ്ച വൈകീട്ട് 7 മണിക്ക് സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ ജലീല്‍ ഫൈസി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തും. 17ന് ഞായറാഴ്ച രാത്രി 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സ്വാഗതസംഘം ചെയര്‍മാന്‍ മാട്ടുമ്മല്‍ ബഷീറിന്റെ അദ്ധ്യക്ഷതയില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നവാസ് മന്നാനി പനവൂര്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന്‍ നടക്കുന്ന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് സഫ് വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കും. കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി, കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ട്രഷറര്‍ സി കുഞ്ഞാമദ് പാലക്കി എന്നിവര്‍ സംബന്ധിക്കും. സ്വാഗത സംഘം കണ്‍വീനര്‍ ഹഖീം ചിത്താരി സ്വാഗതവും ട്രഷറര്‍ തയ്യിബ് കൂളിക്കാട് നന്ദിയും പറയും. സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ പ്രഭാഷണം തൽസമയം വീക്ഷിക്കുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക https://www.youtube.com/watch?v=cTBWungAxjE
0 Comments