തിങ്കളാഴ്‌ച, ഒക്‌ടോബർ 09, 2017
കാഞ്ഞങ്ങാട്: കറിക്ക് എരിവ് പോരാത്തതിന് മകന്‍ അമ്മയെ പൊതിരെ തല്ലി. വെള്ളരിക്കുണ്ട് പ്ലാച്ചിക്കര നരമ്പച്ചേരിയിലാണ് മകന്‍ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. നരമ്പച്ചേരിയിലെ അമ്പാടിയുടെ ഭാര്യ ജാനകി(50) നെയാണ് മകന്‍ ജിനീഷ്(22) ക്രൂരമായി മര്‍ദ്ദിച്ച് അവഷനാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രഭാത ഭക്ഷണത്തിലെ കറിക്ക് എരിവ് പോരാത്തതിന്റെ പേരിലാണ് ജാനകിക്ക് മകന്റെ മര്‍ദ്ദനമേറ്റിരിക്കുന്നത്. മര്‍ദ്ദനമേറ്റ ജാനകി ജില്ലാ ആസ്പത്രിയില്‍ ചികില്‍സയിലാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ