മുസ്ലിം കൾച്ചറൽ സെന്ററിന്റെ മുപ്പതാം വാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

മുസ്ലിം കൾച്ചറൽ സെന്ററിന്റെ മുപ്പതാം വാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: കഴിഞ്ഞ മൂന്ന്പതിറ്റാണ്ടായി നാടിന്റെ മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായി നിലകൊള്ളുന്ന സെന്‍റര്‍ ചിത്താരി മുസ്ലിം കൾച്ചറൽ സെന്ററിന്റെ മുപ്പതാം വാർഷികാഘോഷം നവംബർ 16 മുതൽ 19 വരെ നടക്കും.  പരിപാടിയുടെ  ലോഗോ പ്രകാശന കര്‍മ്മം പ്രഗത്ഭ പണ്ഡിതനും അബൂദാബി ബ്രിട്ടീഷ് സ്കൂള്‍ ഇസ്ലാമിക് വിഭാഗം തലവനുമായ സിംസാറുൽ ഹഖ് ഹുദവി നിർവഹിച്ചു. പ്രസിഡന്റ് എം.സി.മുർഷിദ് ലോഗോ ഏറ്റുവാങ്ങി. മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് മുദരിസ് കെ.പി. അഹമ്മദ് സഖാഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് സി.എച്ച്.അഹ്മദ് അഷ്റഫ് മൗലവി അധ്യക്ഷത വഹിച്ചു. സിംസാറുൽ ഹഖ് ഹുദവിക്കുള്ള സ്നേഹോപഹാരം  സ്വാഗതസംഘം ചെയർമാൻ പി.ബി. നിസാർ നൽകി. ജമാഅത്ത് ഭാരവാഹികളായ അബ്ദുൽ ലത്തീഫ് എലൈറ്റ്, കക്കൂത്തിൽ ഹസൈനാർ ഹാജി, സി.കെ.അബ്ദുൽ ഖാദർ ഹാജി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സെക്രട്ടറി കെ.പി.ശിബിലി സ്വാഗതവും കൺവീനർ എൻ.സി.നിയാസ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments