കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ച് വീണ് രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.15ഓടെ കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡില്‍ ചളിയങ്കോട് പാലത്തിന് സമീപത്താണ് അപകടമുണ്ടായത്.
ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും കല്ലട്ര അബ്ബാസ് ഹാജിയു ടെ മകനുമായ മുഹമ്മദ് അബ്‌റാര്‍(13), പരവനടുക്കം ഗവ.സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും ചാത്തങ്കെ പൊയ്യക്കല്‍ ഹൗസില്‍ ഭാസ്‌കരന്റെ മകന്‍ ബി സനത്ത്(13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments