വെള്ളിയാഴ്‌ച, ഒക്‌ടോബർ 20, 2017
നീലേശ്വരം: 94-ാം പിറന്നാള്‍ വേളയിലും വി.എസ് അച്യുതാനന്ദന്‍ എന്ന വിപ്ലവകാരിക്ക് ആശംസകള്‍ നേര്‍ന്നും ലഡു വിതരണം ചെയ്തും ആഘോഷം തീര്‍ത്ത് നീലേശ്വരത്തെ വി.എസ് ഓട്ടോ സ്റ്റാന്റ്. വി.എസിന്റെ പുത്തന്‍ പുര്‍ണകായ ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ച് ആശംസകള്‍ അര്‍പ്പിച്ചു. കുടാതെ ചുവന്ന ലഡുവും വിതരണം ചെയ്തു. ഓട്ടോ സ്റ്റാന്റില്‍ നടന്ന പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് സി.ഐ.ടി.യു പ്രവര്‍ത്തകരായ ബൈജു, പ്രകാശന്‍ കാര്യങ്കോട്, രാജന്‍ പുതുക്കൈ, ഹരീഷ് കരുവാച്ചേരി, പ്രദീഷ് പാലായി എന്നിവര്‍ നേതൃത്വം നല്‍കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ