പര്‍ദ്ദ ധരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം പോലെ തന്നെയല്ലെ.. പര്‍ദ്ദ ധരിക്കാനുള്ള സ്വാതന്ത്ര്യവും

പര്‍ദ്ദ ധരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം പോലെ തന്നെയല്ലെ.. പര്‍ദ്ദ ധരിക്കാനുള്ള സ്വാതന്ത്ര്യവും

ഇന്നലെ മുതല്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്ന ഒരു പടമുണ്ട്. കാസര്‍കോട് എസ്.പി ഏതോ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ കുറച്ച് പര്‍ദ്ദദാരിണികളായ വിദ്യാര്‍ഥിനികള്‍ അദ്ദേഹത്തിന്റെ കൂടെ നിന്ന് പടമെടുത്തു. സംഭവം ആരോ ഫേസ്ബുക്കിലിട്ടു. പിന്നീട് അത് ഫേസ്ബുക്കില്‍ പലരും ഷെയര്‍ ചെയ്തു. ഈ ചിത്രം നമ്മോട് ചിലത് പറയുന്നുണ്ട്. കാണേണ്ടവര്‍ കണ്ടാല്‍ നാടിനു നല്ലത്. ഈ ചിത്രത്തില്‍ മുഖമുള്ള ഒരേ ഒരാള്‍ കാസര്‍ഗോഡ് ജില്ലാ പോലീസ് ചീഫ് ആണ്. NB : ചിത്രം ഫോട്ടോ ഷോപ്പ് അല്ല എന്ന വിശ്വാസത്തിലാണ് ഈ പോസ്റ്റ്. തുടങ്ങിയ അടിക്കുറിപ്പുകളോടെ ചില പോസ്റ്റുകളും അതിലുണ്ട്. പക്ഷെ വ്യക്തിപരമായും മതപരവുമായ ഇത്തരം വിഷയങ്ങളിലുള്ള അവര്‍ക്കുള്ള സ്വാതന്ത്രത്തില്‍ കൈ കടത്തി നടത്തുന്ന വിമര്‍ശനങ്ങള്‍ പക്ഷെ ഫേസ്ബുക്കില്‍ നിന്ന് തന്നെ രൂക്ഷ വിമര്‍ശനം ഉയരുന്നുമുണ്ട്. പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഉയരുന്ന ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ ഇത്തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ അവരുടെ ശത്രുകള്‍ക്ക് മാത്രമെ ഗുണമാകുമൊ എന്ന് ആരും മനസിലാക്കുന്നില്ല.

Post a Comment

0 Comments