
കാഞ്ഞങ്ങാട്: കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നു കാണിക്കുന്നതിനും സംഘപരിവാര്‍ ഫാഷിസത്തിനെതിരെ മതനിരപേക്ഷത ഉയര്‍ത്തിക്കാണിക്കുന്നതിനും സര്‍ക്കാറിെന്റ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍മേഖല ജനജാഗ്രതാ യാത്രക്ക് കാഞ്ഞങ്ങാട്ട് ഉജ്ജ്വല സ്വീകരണം. അലാമിപ്പള്ളി പുതിയ ബസ്റ്റാന്റ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു പരിപാടി നടന്നത്. സാമൂഹ്യ വികസനത്തിലധിഷ്ഠിതമായ സമഗ്ര വികസനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത്തരത്തിലുള്ള സര്‍ക്കാറിനെ ഇല്ലാതാക്കാനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെ ശ്രമിക്കുന്നത്. ഇത് കേരളത്തിലെ ജനങ്ങള്‍ മനസിലാക്കുന്നുണ്ട്. ജനജാഗ്രതാ യാത്രക്ക് കാഞ്ഞങ്ങാട്ട് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. ജനരക്ഷാ യാത്രയില്‍ കേരളത്തെ കുറിച്ച് ഇല്ലാകഥകള്‍ മെനയുകയായിരുന്നു ബി.ജെ.പി. കേരളം ജിഹാദികളുടെ താവളമാണെന്നും,ഹിന്ദുക്കള്‍ക്ക് ഇവിടെ താമസിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് തുടങ്ങിയ അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അഞ്ച് വര്‍ഷവും ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി കൊണ്ട് ജനങ്ങള്‍ക്ക് ഉപകരിക്കുന്ന നയങ്ങളായിരിക്കും സര്‍ക്കാര്‍ നടപ്പിലാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് മണ്ഡലം എല്‍.ഡി.എഫ് കണ്‍വീനര്‍ ബങ്കളം കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. ജാഥാംഗങ്ങളേയും ലീഡറേയും വിവിധ വര്‍ഗ ബഹുജന സംഘടനകളുടേയും കക്ഷികളുടേയും നേതൃത്വത്തില്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി റസിലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 57 കിലോ വിഭാഗത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ സി.വിഷ്ണു അലാമിപ്പള്ളിയെ ജാഥാ ലീഡര്‍ കോടിയേരി ബാലകൃഷ്ണന്‍ അനുമോദിച്ചു. സി.പി.ഐ അസിസ്?റ്റന്റ്?സെക്രട്ടറി സത്യന്‍ മൊകേരി സംസാരിച്ചു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, പി.കരുണാകരന്‍ എം.പി,എം.രാജഗോപാല്‍ എം.എല്‍.എ, സി.പി.എം ജില്ല സെക്രട്ടറി സതീഷ്? ചന്ദ്രന്‍, സി.പി.ഐ ജില്ല സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്‍, ഇടതുമുന്നണി നേതാക്കളായ എ.കെ നാരായണന്‍, സി.എച്ച്? കുഞ്ഞമ്പു, എം.വി ബാലകൃഷ്ണന്‍,പി.രാഘവന്‍,അഡ്വ.പി.അപ്പുക്കുട്ടന്‍ ഐ.എന്‍.എല്‍ നേതാക്കളായ ബില്‍ടെക്ക്? അബ്?ദുല്ല, എല്‍.സുലൈഖ എന്നിവര്‍ സന്നിഹിതരായി. സി.പി.എം ജില്ല കമ്മിറ്റിയംഗം വി.വി രമേശന്‍ സ്വാഗതം പറഞ്ഞു.
0 Comments