കാഞ്ഞങ്ങാട്: തീരദേശ കുടിവെള്ള പദ്ധതിക്ക് അനുവദിച്ച 25 ലക്ഷം രൂപയുടെ ഫണ്ടില്‍ നിന്ന് പത്ത് ലക്ഷം രൂപ വാഴുന്നോറടി കുടി വെള്ള പദ്ധതിക്ക് വക മാറ്റി ചെലവഴിക്കുന്നതിനെതിരെ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ഇത് സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ വന്ന അജണ്ട ചര്‍ച്ച ചെയ്യുന്ന സമയത്ത് മുസ്ലിംലീഗിലെ കെ മുഹമ്മദ് കുഞ്ഞിയാണ് സംഭവം ആദ്യം ചോദ്യം ചെയ്തത്. നിലവില്‍ 2.38 കോടി രൂപയുടെ ഫണ്ട് വാഴുന്നോറടി കുടി വെള്ള പദ്ധതിക്കുണ്ട്. അതുണ്ടായിരിക്കെ രൂക്ഷമായ കുടി വെള്ള പ്രശ്‌നം നേരിടുന്ന തീര ദേശ മേഖലയെ അവഗണിക്കുന്ന സമീപനമാണ് തീര ദേശ കുടി വെള്ള പദ്ധതിയുടെ ഫണ്ട് വക മാറ്റി ചെലവഴിക്കുന്നതിലൂ ടെ നഗരസഭ ചെയ്യുന്നതെന്നും കെ മുഹമ്മദ് കുഞ്ഞി പറഞ്ഞു. എന്നാല്‍ വാഴുന്നോറടി കുടി വെള്ള പദ്ധതിക്ക് ഇനിയും ഫണ്ടിന്റെ ആവശ്യകതയുണ്ടെന്ന് വിജിലന്‍സ് കേ സെടക്കമുള്ളതിനാല്‍ തീരദേശ കുടി വെള്ള പദ്ധതി പെട്ടന്ന് നടപിലാകാനിടയില്ലാത്തത് കൊണ്ടാണ് പത്ത് ലക്ഷം രൂപ വാഴുന്നോറടി കുടി വെള്ള പദ്ധതിക്കായി ചിലവഴിക്കുന്നതെന്നും നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഭാഗീരഥി അറിയിച്ചു. എന്നാല്‍ വിജിലന്‍സ് കേസുള്ളതടക്കമുള്ളതിന് നഗരസഭ ഓഫിസ് മറുപടി നല്‍കണമെന്ന് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.പി ജാഫര്‍ ചോദിച്ചു. അതു മാത്രമല്ല, തീര ദേശ കുടി വെളള പദ്ധതി പ്രവര്‍ത്തി നടത്തിയത് അന്ന് നിലവിലുണ്ടായ നഗരസഭ ഭരണകൂടമല്ല, മറിച്ച് ഹാര്‍ബര്‍ എഞ്ചനീയറിംഗ് വകുപ്പാണ് ഇതിന് കൃത്യമായി നഗരസഭ ഓഫിസ് മറുപടി പറയണമെന്നും ജാഫര്‍ കൂട്ടി ചേര്‍ത്തു. യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ എതിര്‍പ്പ് നിലനില്‍ക്കെ ചെയര്‍മാന്‍ അജണ്ട പാസാക്കിയതായി നഗരസഭയെ അറിയിച്ചു.
2017ലെ കേരളോല്‍സവത്തിന്റെ നടത്തിപ്പിനായി ഒരു ലക്ഷത്തിപത്തായിരം രൂപ വിനി യോഗിക്കുന്നതുമായി ബന്ധപ്പെട്ട് അജണ്ട വന്‍ ചര്‍ച്ചയായി. കേരളോല്‍സവം നടന്നത് എപ്പോള്‍, നോട്ടീലു പോലും കിട്ടിയില്ല, കോരളോല്‍സവത്തില്‍ സംഘാടകര്‍ ക്ലബ്ബ് ഭാരവാഹികളെ അടിച്ചു തുടങ്ങി പല പരാതികളും കേര ളോല്‍സവമായി ബന്ധ പ്പെട്ട് കൗണ്‍സിലര്‍മാരുടെ ഇടയില്‍ നിന്നുണ്ടായി. കേരളോല്‍സവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് പരി ശോധിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. കൗണ്‍സില്‍ യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.പി ജാഫര്‍, ഭാഗീരഥി, കൗണ്‍സിലര്‍മാരായ എച്ച് റംഷീദ്, അബ്ദുറസാഖ് തായിലക്കണ്ടി, പി അബൂബക്കര്‍, അ സൈനാര്‍കല്ലൂരാവി, ഖദീജ ഹമീദ്, സന്തോഷ് കുശാല്‍ നഗര്‍, വല്‍സലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments