അഷ്‌റഫ് ഇപ്പോഴും ഒളിവില്‍ തന്നെയെന്ന് പോലീസ്; പുതിയ വെളിപ്പെടുത്തലിലും വ്യക്തതയാവാതെ സി.എം കൊലക്കേസ്
Saturday, October 28, 2017
കാസര്‍കോട്: പുതിയ വെളിപ്പെടുത്തല്‍ അടക്കമുള്ള സംഭവ വികാസങ്ങള്‍ പുറത്ത് വന്നുവെങ്കിലും ഇപ്പോഴും കേസ് സംബന്ധമായ പുനരന്വേഷണത്തില്‍ പോലും വ്യക്തതയില്ലാതെ ഖാസി കൊലപാതക കേസ്. വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫ് ഇപ്പോഴും ഒളിവില്‍ തന്നെയാണ് പുനരന്വേഷണത്തിന് നിയോഗിക്കപ്പെട്ട രഹസ്യ വിഭാഗം മേധാവിയായ പോലീസ് ഉദ്യോഗസ്ഥന്‍ മീഡിയ പ്ലസി നോട് പറഞ്ഞത്. എന്നാല്‍ അഷ്‌റഫ് സി.ബി.ഐയുടെ കസ്റ്റഡിയില്‍ നിന്ന് സംസാരിക്കുന്ന രൂപത്തില്‍ അയാളുടെ ശബ്ദ രേഖ ഒരു ഓണ്‍ ലൈന്‍ ന്യൂസില്‍ വരികയും ചെയ്തു. ജില്ലാ പൊലിസ് ചീഫിന്റെ നിര്‍ദ്ദേശ പ്രകാരം പൊലിസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ടെങ്കിലും അവര്‍ പറയുന്നത് പുതിയ വെളിപ്പെടുത്തലുകള്‍ എത്ര വിശ്വാസ യോഗ്യമാണെന്ന് മാത്രമുള്ള അന്വേഷണം മാത്രമെ തങ്ങളുടെ ഭാഗത്തു നിന്നുള്ളുവെന്നാണ്. കാരണം കേസ് ഇപ്പോഴും സി.ബി.ഐയുടെ കൈയിലാണുള്ളത്. സി.ബി.ഐയുടെ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുമുണ്ട്. എന്നാല്‍ ഇപ്പോഴും സി.ബി.ഐ കേസ് അന്വേഷിക്കുന്നുണ്ടോ, എന്ന് വ്യക്തമല്ല. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയു ടെ നേതൃത്വത്തില്‍ അ ന്വേഷണം നടക്കുന്നുണ്ടന്ന് പ്രമുഖ പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുമുണ്ട്. എന്നാലും ഖാസി കേസിലെ പുതിയ വെളിപ്പെടുത്തലും കേസ് സംബന്ധമായും ഒന്നും തെളിയിക്കാനിടയില്ല. തെളിവുകള്‍ ഇനിയും വ്യക്തമല്ലാത്തതും ഏത് ഏജന്‍സിയാണ് കേസ് അന്വേഷിക്കേണ്ടത് എന്നതില്‍ വ്യക്തതയില്ലാത്തതും ഖാസി പുനരന്വേഷണം എവിടെയും എത്തില്ലെന്ന സൂചന തന്നെയാണ് നല്‍കുന്നത്.
0 Comments