റോഡ് ഇന്റര്‍ലോക്ക് ചെയ്തത് കെ.എസ്.ടി.പി, അഭിവാദ്യം ചെയര്‍മാന്, ഇത് കാഞ്ഞങ്ങാട്ടെ സ്‌റ്റൈല്‍

LATEST UPDATES

6/recent/ticker-posts

റോഡ് ഇന്റര്‍ലോക്ക് ചെയ്തത് കെ.എസ്.ടി.പി, അഭിവാദ്യം ചെയര്‍മാന്, ഇത് കാഞ്ഞങ്ങാട്ടെ സ്‌റ്റൈല്‍

കാഞ്ഞങ്ങാട്: പൊട്ടി പൊളിഞ്ഞ് കിടക്കുകയായിരുന്ന കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ റോഡ് അനുബന്ധ റോഡായി കണകാക്കി കെ.എസ്.ടി.പി കഴിഞ്ഞ ദിവസം ഇന്റര്‍ലോക്ക് ചെയ്തിരുന്നു. പത്ത് മീറ്റര്‍ വരെ ചെറിയ തോതിലുള്ള ഇന്റര്‍ ലോക്കാണ് നടത്തിയത്. തുടര്‍ന്ന് ഇന്റര്‍ലോക്കിട്ടിട്ടുമില്ല. എന്നാല്‍ അതിന് മുമ്പെ നഗരസഭ ചെയര്‍മാന്റെ കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡ് ഉയര്‍ന്നത് സജീവ ചര്‍ച്ചയായി മാറുന്നുണ്ട്. നേരത്തെ നഗരത്തില്‍ പൊളിഞ്ഞ് പാളിസായ ട്രാഫിക്ക് പരിഷ്‌കരണത്തിന് മുമ്പും ഇതു പോലെ  ഫ്ലക്സ് ബോര്‍ഡ് ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്റര്‍ലോക്ക് ചെയ്തത് നഗരസഭയല്ല, മറിച്ച് കെ.എസ്.ടി.പിയാണ്. ഇത് മറച്ച് വെച്ചാണ് തമിഴ്‌നാട് സ്‌റ്റൈലില്‍ ചെയര്‍മാന്റെ  ഫ്ലക്സ് ബോര്‍ഡ്  ഉയര്‍ന്നിരിക്കുന്നത്. നേരത്തെ ട്രെയിനുകള്‍ വരുന്ന സമയത്ത് ഇതുവഴി രൂക്ഷമായ ഗതാഗത സ്തംഭനമുണ്ടായിരുന്നു. സര്‍വീസ് റോഡുകള്‍ കൂടി നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വേ സ്റ്റേഷന്‍ റോഡ് ഇന്റര്‍ ലോക്കിടാന്‍ കെ.എസ്.ടി.പി തീരുമാനിച്ചിരിക്കുന്നത്. നഗരസഭയുടെ കയ്യേറിയ കുറച്ച് സ്ഥലം   ഇന്റലോക്ക് ചെയ്യാന്‍ ഒഴിപ്പിച്ചത് ശരി തന്നെയാണ്, എന്നാല്‍ പൂര്‍ണമായും ക്രെഡിറ്റ് ചെയര്‍മാന്‍ കൈയടക്കുന്നതില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ അമര്‍ഷമുണ്ട്.

Post a Comment

0 Comments