
കാഞ്ഞങ്ങാട്: വികസന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപിലാക്കാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാഞ്ഞങ്ങാട് നഗരസഭക്ക് സംസ്ഥാന സര്‍ക്കാറില്‍ നിന്നും വികസന ഫണ്ട്, ധനകാര്യ കമ്മീഷന്‍ ഗ്രാന്റ്, പെര്‍ഫമന്‍സ് ഗ്രാന്റ്, സംരക്ഷണ ഗ്രാന്റ്, ലോക ബാങ്ക് സഹായം തുടങ്ങിയ ഇനങ്ങളിലായി ലഭിച്ച 18.04 കോടി രൂപയില്‍ പ്രോജക്ടുകള്‍ സമയബന്ധിതമായി നടപിലാക്കാത്തത് മൂലം 10.4 (പത്ത് കോടി നാല്പത് ലക്ഷം) രൂപ നഷ്ട പ്പെട്ടതായി 2016-17 വര്‍ഷത്തെ സംസ്ഥാന ഓഡിറ്റ് റിപോര്‍ട്ട് പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 366 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചെങ്കിലും 86 പദ്ധതികള്‍ മാത്രമാണ് തന്‍വര്‍ഷം നടപിലാക്കിയത്. അതായത് അംഗീകാരം ലഭിച്ച പദ്ധതികളില്‍ 23.50 ശതമാനം മാത്രമാണ് നടപിലാക്കിയതെന്ന് ഓഡിറ്റ് റിപോര്‍ട്ട് പറയുന്നു. 278 പൊതുമരാമത്ത് പ്രവര്‍ത്തികള്‍ അംഗീകരിച്ചു വെങ്കിലും നടപിലാക്കിയത് വെറും 27 മരാമത്ത് പണികള്‍ മാത്രമാണ്.ഈ ഇനത്തില്‍ 33 കോടി രൂപയില്‍ നിന്ന് രണ്ടര കോടി രൂപ മാത്രമാണ് നഗരസഭയ്ക്ക് ചിലവഴിക്കാന്‍ കഴിഞ്ഞ തെന്നും ഓഡിറ്റ് റി പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.റോഡ് സംരക്ഷണത്തിനുള്ള മുഴുവന്‍ തുകയും ലാപ്‌സായതായി ഓഡിറ്റ് റി പോര്‍ട്ട് പറയുന്നുണ്ട്. നിര്‍വഹ ണോദ്യഗസ്ഥന്മാരായ സെക്രട്ടറിക്ക് വകയിരുത്തിയ തുകയില്‍ 41.31 ശതമാനം മാത്രമാണ് ചെലവഴിക്കാന്‍ സാധിച്ചത്. അതു പൊലെ നഗരസഭ ഹെല്‍ത്ത് ഓഫിസര്‍(17.76 ശതമാനം), പ്രധാനധ്യാപകന്‍(38.54 ശതമാനം), വെറ്റനറി സര്‍ജന്‍(24.68 ശതമാനം), ഫിഷറീസ് സബ് ഇന്‍സ് പെക്ടര്‍(33.38 ശതമാനം), പട്ടിക ജാതി വികസന ഓഫിസര്‍(51.68 ശതമാനം), കൃഷി ഓഫിസര്‍(63.60 ശതമാനം) എന്നീ നിര്‍വഹണ ദ്യോഗസ്ഥന്മാരുടെ ഫണ്ട് ലാപ്‌സായതായും ഓഡിറ്റ് റി പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതിനു പുറമെ കുടി വെള്ള വിതരണത്തി ന്റെ പേരില്‍ ചെലവഴിച്ച തുക യെപറ്റിയും ഓഡിറ്റ് റി പോര്‍ട്ടില്‍ ആക്ഷേപമുണ്ട്.
0 Comments