കാരുണ്യത്തിന്റെ കൈനീട്ടം ബാക്കിയാക്കി കുറ്റിക്കോല്‍ ഇബ്രാഹിം ഹാജി വിടവാങ്ങി

കാരുണ്യത്തിന്റെ കൈനീട്ടം ബാക്കിയാക്കി കുറ്റിക്കോല്‍ ഇബ്രാഹിം ഹാജി വിടവാങ്ങി

കാഞ്ഞങ്ങാട്: ജന്മം കൊണ്ട് കുറ്റിക്കോലുകാരനാണെങ്കിലും കുറച്ച് കാലമായി പടന്നക്കാട് വീടെടുത്ത് താമസിക്കുന്ന പ്രമുഖ വ്യാപാരിയും സൈഫ് ലൈന്‍ വ്യാപാര ശ്രംഖലയു ടെ ഉടമ സൈഫ് ലൈന്‍ അബൂബക്കറി ന്റെ പിതാവുമായ കുറ്റി ക്കോല്‍ ഇബ്രാഹിം ഹാജി ഇന്നലെ മംഗലാപുരത്ത് വെച്ച് മരിച്ച വിവരം കാഞ്ഞങ്ങാടെ തീരദേശമേഖല ഞെട്ടലോടെയാണ് കെട്ടത്. ദിവസങ്ങള്‍ക്ക് മുമ്പ് വടകരമുക്കില്‍ നടന്ന നികാഹ് പരിപാടിയു ടെ സമാപനത്തില്‍ എനിക്ക് പ്രസംഗിക്കണം എന്ന് പറഞ്ഞ് അ ദ്ദേഹം അവി ടെ പതിനായിരങ്ങ ളെ സാക്ഷി നിര്‍ത്തി പ്രസംഗിച്ചിരുന്നു. കാരുണ്യമായിരുന്നു ആ പ്രസംഗത്തില്‍ മുഴുവനായും പറഞ്ഞത്. ആര്‍ ക്കെങ്കിലും കാരുണ്യ പ്രവര്‍ത്തി ചെയ്യാനായിരുന്ന പ്രസംഗത്തില്‍ പറഞ്ഞത്. ഹാഫിള് കോ ളേജ് തുടങ്ങിയ കാര്യവും അവിടെ നിന്ന ഹാഫിളത്തായി വന്ന കുട്ടിയു ടെ കാര്യവു മെല്ലാം പറഞ്ഞായിരുന്നു പ്രസംഗം. സദസ് ഹര്‍ഷാരവ ത്തോ ടെ പ്രസംഗം സ്വീകരിക്കുകയും ചെയ്തു. ആ മനുഷ്യനാണ് ഇന്ന ലെ മംഗലാപുരത്തെ യൂനിറ്റി ഹോസ്പിറ്റലില്‍ വെച്ച് മരിച്ച തെന്ന് കേള്‍ക്കുമ്പോള്‍ ദു:ഖകരമായ അവസ്ഥയാണ്. പടന്നക്കാടെ ശിഹാബ് തങ്ങള്‍ ചാരിറ്റിബിള്‍ സൊ സൈറ്റിയുടെ രക്ഷാധികാരിയാണ് നിലവില്‍ ഇബ്രാഹിം ഹാജി കുറ്റി ക്കോല്‍. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളു ടെ സാരഥിയാണ്. സമസ്തയുടെ സ്ഥാപനങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ കൈയഴിഞ്ഞ് സഹായിക്കുന്ന വ്യക്തി. എസ്.കെ.എസ്.എസ്.എഫ് സഹാചാരി പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയില്‍ കുറ്റി ക്കോല്‍ ഇബ്രാഹിം ഹാജിയുണ്ടായിരുന്നു.
മയ്യത്ത് പടന്നക്കാട് മസ്ജിദ് ഖബര്‍  സ്ഥാനില്‍ ഇന്ന് വൈകിട്ട്  ( ചൊവ്വ ) മഗ്രിബിന് ശേഷം  മറവ് ചെയ്യും. ദൈനബിയാണ് ഭാര്യ. മറ്റ് മക്കള്‍ സമദ്, ശെരീഫ് ഇരുവരും ഖത്തര്‍) ബഷീര്‍ ഡോ. അഷറഫ് മംഗലാപുരം, താഹിറ , റജുല, മരുമക്കള്‍: സൂപ്പി കോളിയടുക്കം, മുനീര്‍ പൂച്ചക്കാട്, റഷീദ, ഫെമിന, സറീന,ഫര്‍സാന, ശിഫ

Post a Comment

0 Comments