കാഞ്ഞങ്ങാട്ട് യു.ഡി.എഫ് വിളംബര ജാഥ നടത്തി

കാഞ്ഞങ്ങാട്ട് യു.ഡി.എഫ് വിളംബര ജാഥ നടത്തി

കാഞ്ഞങ്ങാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നവംബര്‍ രണ്ടിന് നല്‍കുന്ന സ്വീകരണ പ്രചരണാര്‍ഥം യു.ഡി.എഫ് വിളംബര ഘോഷ യാത്ര നടത്തി. അഡ്വ.എം.സി ജോസ്, എ.വി രാമകൃഷ്ണന്‍, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സി മുഹമ്മദ് കുഞ്ഞി, എം.പി ജാഫര്‍, വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, കുഞ്ഞാമദ് പുഞ്ചാവി, ഡി.വി ബാലകൃഷ്ണന്‍, സി.എം ഖാദര്‍ ഹാജി, അഡ്വ.പി.കെ ചന്ദ്ര ശേഖരന്‍, പി.വി സുരേഷ്, എം കുഞ്ഞികൃഷ്ണന്‍, വി കമ്മാരന്‍, തെരുവത്ത് മൂസ ഹാജി, ടി റംസാന്‍, കെ.പി മോഹനന്‍, അബ്ദുറസാഖ് തായിലക്കണ്ടി എന്നിവര്‍ വിളംബര ജാഥയ്ക്ക് നേതൃത്വം നല്‍കി.

Post a Comment

0 Comments