ചൊവ്വാഴ്ച, നവംബർ 07, 2017
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ കോട്ടച്ചേരി ബസ് സ്റ്റാന്റിന് സമീപത്തുളള തകര്‍ന്ന പഴയ എയ്ഡ് പോസ്റ്റിന് പകരം പുതിയ എയ്ഡ് പോസ്റ്റ് ഉദ്ഘാടനം നാളെ നടക്കും. നഗരസഭയുടെയും കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബിന്റെയും സഹകരണത്തോടെ കെ ഉമേഷ്, കമത്ത് കമ്പനിയുടെ സഹകരണത്തോ ടെയാണ് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റില്‍ പുതിയ എയ്ഡ് പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ നിര്‍വഹിക്കും. താക്കോല്‍ ദാനം ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍ നിര്‍വഹിക്കും. നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ എല്‍ സുലൈഖ, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എന്‍ ഉണ്ണികൃഷ്ണന്‍, ഗംഗാ രാധാകൃഷ്ണന്‍, എം.പി ജാഫര്‍, ടി.വി ഭാഗിരഥി, മഹമൂദ് മുറിയനാവി, കെ ദാമോദരന്‍ എന്നിവര്‍ സംബന്ധിക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ