തിരുവനന്തപുരം: ഒൻപതാം ക്ലാസിൽ തോൽക്കുന്ന കുട്ടികൾക്കായി സേ പരീക്ഷ നടത്താൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവായി. സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ ശിപാർശയെ ത്തുടർന്നാണ് നടപടി.
ഇതിന്റെ അടിസ്ഥാനത്തിൽ, സേ പരീക്ഷ മേയ് മാസത്തിൽ നടത്തി അർഹതപ്പെട്ടവർക്ക് ജൂണ്‍ ആദ്യവാരംതന്നെ പത്താം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകാമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറും നിർദേശിച്ചിരുന്നു.
0 Comments