തലകീഴായി കെട്ടിത്തൂക്കി മര്‍ദിക്കുന്നതിനിടെ പ്രതി മരിച്ചു; തെളിവു നശിപ്പിക്കാന്‍ മൃതദേഹം കത്തിച്ച അഞ്ച് പോലീസുകാര്‍ അറസ്റ്റില്‍

തലകീഴായി കെട്ടിത്തൂക്കി മര്‍ദിക്കുന്നതിനിടെ പ്രതി മരിച്ചു; തെളിവു നശിപ്പിക്കാന്‍ മൃതദേഹം കത്തിച്ച അഞ്ച് പോലീസുകാര്‍ അറസ്റ്റില്‍

സാംഗ്‌ളി (മഹാരാഷ്ട്ര): മര്‍ദനത്തിനിടെ മരിച്ച പ്രതിയെ കത്തിച്ച സംഭവത്തില്‍ അഞ്ചു പോലീസുകാര്‍ അറസ്റ്റില്‍. കവര്‍ച്ചക്കേസ് പ്രതിയാണ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. തെളിവു നശിപ്പിക്കാന്‍ പ്രതിയുടെ മൃതദേഹം കത്തിച്ച പോലീസുകാര്‍ പ്രതി രക്ഷപെട്ടതായി പ്രചരിപ്പിക്കുകയുമായിരുന്നു.

മഹാരാഷ്ട്രയിലെ സാംഗ്ലി സിറ്റി പോലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം. ബസ് സ്‌റ്റോപ്പില്‍ ബസ് കാത്തു നിന്ന എഞ്ചിനീയറെ കത്തി കാട്ടി മൊബൈല്‍ ഫോണും പണവും അപഹരിച്ച കേസിലെ പ്രതിയായ അശോക് കൊത്താല (26) ആണ് കൊല്ലപ്പെട്ടത്.

സീലിങ് ഫാനില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിക്കുന്നതിനിടെ തലയ്ക്കടിയേറ്റായിരുന്നു പ്രതിയുടെ മരണം. മൃതദേഹവുമായി പോലീസ് ആശുപത്രിയില്‍ എത്തിയെങ്കിലും അനുകൂല റിപ്പോര്‍ട്ട് കിട്ടിയില്ല. ഇതേതുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് മൃതദേഹം കത്തിക്കുകയായിരുന്നു. മൃതദേഹം പൂര്‍ണ്ണായും കത്താതിരുന്നതിനെ തുടര്‍ന്ന് പിന്നീട് പെട്രോളൊഴിച്ചും കത്തിച്ചു. തുടര്‍ന്ന് പ്രതികള്‍ രണ്ടുപേരും രക്ഷപെട്ടതായി റിപ്പോര്‍ട്ട് ഉണ്ടാക്കി. ഇതോടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അടുത്ത ദിവസം തന്നെ കൂട്ടുപ്രതിയെ പിടികൂടിയതായി സിഐ അറിയിച്ചു. ഇതിനിടെ, കൊല്ലപ്പെട്ട പ്രതിയുടെ ബന്ധുക്കള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തു വന്നത്.

Post a Comment

0 Comments