ഏഷ്യാ കപ്പ് വനിതാ ഹോക്കി; ഇന്ത്യ ക്വാർട്ടറിൽ

ഏഷ്യാ കപ്പ് വനിതാ ഹോക്കി; ഇന്ത്യ ക്വാർട്ടറിൽ

ടോക്കിയോ: ഏഷ്യ കപ്പ് വനിതാ ഹോക്കിയിൽ ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇന്ത്യ ക്വാർട്ടറിൽ കടന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മലേഷ്യയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ഇന്ത്യയ്ക്ക് വേണ്ടി വന്ദന കടാരിയി (54), ഗുർജിത് കൗർ എന്നിവർ ഗോൾ നേടി. മൂന്ന് മത്സരങ്ങളിലായി ഒമ്പത് പോയിന്റാണ് ഗ്രൂപ്പ് ചാമ്പ്യൻമാരായ ഇന്ത്യയുടെ സമ്പാദ്യം.

വ്യാഴാഴ്‌ച നടക്കുന്ന ക്വാർട്ടറിൽ കസാഖിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി.  നേരത്തെ ചൈനയ 4-1നും സിംഗപ്പൂരിനെ പത്ത് ഗോളിനും ഇന്ത്യ തോൽപ്പിച്ചിരുന്നു.

Post a Comment

0 Comments