അമ്മായിയമ്മയെ ഏണിപ്പടിയില്‍ നിന്നും തള്ളിയിട്ട ശേഷം കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമം; മരുമകള്‍ അറസ്റ്റില്‍

അമ്മായിയമ്മയെ ഏണിപ്പടിയില്‍ നിന്നും തള്ളിയിട്ട ശേഷം കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമം; മരുമകള്‍ അറസ്റ്റില്‍

പയ്യന്നൂര്‍: അമ്മായിയമ്മയെ അതിവിദഗ്ദ്ധമായി കൊല്ലാന്‍ ശ്രമിച്ച മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു. ഏണിപ്പടിയില്‍ നിന്നും തള്ളിയിട്ട ശേഷം കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച മരുമകളാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ആയിരിക്കുന്നത്. രാമാന്തളി സ്വദേശിയായ മീനാക്ഷിയാണ് മരുമകളുടെ ഇരയായത്. കൊലപാതകശ്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മീനാക്ഷി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.

ഒക്ടോബര്‍ 31ന് രാവിലെ 10 മണിയോടെയാണ് സംഭവം. സുചിത്ര മീനാക്ഷിയെ വീടിന്റെ ഏണിപ്പടിയുടെ മുകളില്‍ നിന്നും തള്ളിയിട്ടുവെന്നാണ് പരാതി. സാരമായി പരിക്കേറ്റ ഇവരുടെ വായില്‍ തുണിതിരുകിയ ശേഷം കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

മീനാക്ഷിയുടെ മകന്‍ രവീന്ദ്രനാഥിന്റെ ഒപ്പമായിരുന്നു താമസിച്ചു വന്നിരുന്നത്. ഇയാളുടെ ഭാര്യയാണ് സുചിത്ര. മറ്റു മക്കള്‍ക്കൊപ്പം താമസിക്കാത്തതാണ് 63 കാരിയെ കൊല്ലാന്‍ ശ്രമിച്ചത് എന്നാണ് പോലീസ്ഭാഷ്യം. നാല് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. നാരത്തേയും ഇത്തരത്തില്‍ ആക്രമണമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

Post a Comment

0 Comments