വെള്ളിയാഴ്‌ച, ഏപ്രിൽ 27, 2018
തിരുവനന്തപുരം : ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി മുതല്‍ 24 മണിക്കൂര്‍ നേരത്തേയ്ക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വക്കു പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് ശക്തമായ കാറ്റു വീശും. തീരദേശത്തും ലക്ഷദ്വീപിന് മുകളിലുമായിരിക്കും കാറ്റ് ആഞ്ഞടിക്കുക. ഇവിടങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ