ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര ബഹുസ്വര രാജ്യമായ ഇന്ത്യ ഇന്ന് ലോക സമൂഹത്തിനു മുന്നിൽ നാണം കെട്ടു നിൽക്കുന്ന ദയനീയ കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. വർഗീയ ഫാസിസിസ്റ്റ് ശക്തികൾ അധികാരത്തിൽ വന്നതോടെ നമ്മൾ കാലാകാലങ്ങളായി ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ ഓരോന്നായി തകർക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഭരണകൂട സ്ഥാപനങ്ങൾ പോലും നോക്ക് കുത്തികളായി മാറിയിരിക്കുന്നു.
ഇലക്ഷൻ കമ്മീഷൻ മുതൽ ജുഡീഷ്യറി പോലും പക്ഷ പാത ഭരണ പക്ഷ സ്ഥാപനങ്ങളായി മാറ്റപ്പെട്ടു കഴിഞ്ഞു.
ഭരണത്തിലെ കൊടും ചെയ്തികൾക്ക് എതിരെ തിരിയുന്നവരെ അടിച്ചമർത്തി കിരാത വാഴ്ചകളാണ് ഇന്ത്യയിലെ സംഘ് പരിവാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എല്ലാം കണ്ടു കൊണ്ടിരിക്കുന്നത്.
ഒരു കാലത്ത് ഇന്ത്യയുടെ ഹൃദയ ഭൂമിയായി അറിയപ്പെട്ടിരുന്ന UP യിലും ഗന്ധിജിയുടെ ജന്മ നാടായ ഗുജറാത്തിലും കണ്ടു കൊണ്ടിരിക്കുന്നത് വർഗീയ വാഴ്ച മാത്രമല്ല ബലാത്കാരവും കൊലയും കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ ഉള്ള ബലാത്സംഗവും പീഡനങ്ങളുമാണ്.
കാശ്മീരിൽ ഈ അടുത്ത ദിവസം നടന്ന ഞട്ടിപ്പിക്കുന്ന പ്രാകൃത കിരാത സംഭവത്തിൽ ഐക്യരാഷ്ട്ര സഭ പോലും പ്രതികരിച്ചത് നാം കണ്ടതാണ്.
മുമ്പ് നമ്മുടെ നാട്ടിൽ രവീന്ദ്ര നാഥ ടാഗോർ, സരോജിനി നായിഡു, ഭൂദാന നേതാവ് വിനോഭാവേ, മഹാ കവി ഇക്ബാൽ, തുടങ്ങിയ സാംസ്കാരിക നേതാക്കളും മഹാത്മാ ഗാന്ധിയുടെ കീഴിൽ നെഹ്‌റു, പട്ടേൽ, മൌലാന ആസാദ് തുടങ്ങി നിരവധി ദേശീയ നേതാക്കളും ഉണ്ടായിരുന്നു.
സ്വാതന്ത്ര്യം പുലരുന്നതിനു ശേഷവും മതേതര ജനാധിപത്യ സോഷ്യലിസത്തിന് ഒരുപാട് പ്രഗല്ഭ നേതാക്കൾ പാർലമെന്റിലും പുറത്തും സജീവമായി ഉണ്ടായിരുന്നു.
ഇന്ത്യ വൈവിദ്ധ്യം കൊണ്ടും വൈരുധ്യം കൊണ്ടും ബഹുസ്വരത കൊണ്ടും സമ്പുഷ്ടമായ മഹത്തായ രാജ്യമാണ്. വിവിധ മതക്കാർക്കും മതമില്ലാത്തവർക്കും അവരുടെ വിശ്വാസം അനുസരിച്ചു ജീവിക്കാനും മറ്റും യാതൊരു ബുദ്ധിമുട്ടും കൂടാതെ കഴിഞ്ഞു കൂടാൻ സാധിച്ചിരുന്നു.
ജനാധിപത്യമാണ് നമ്മുടെ ശക്തിയും ആയുധവും.
രാജ്യത്തിന് ഗുണമില്ലാത്ത ഭരണ കൂടത്തെ പിഴുതു എറിയുവാൻ അഞ്ചു വർഷം കൂടുമ്പോൾ ഉള്ള തിരഞ്ഞെടുപ്പിൽ നമുക്ക് കഴിയുമായിരുന്നു. ഇന്ന് അതിനു പോലും സാധിക്കാത്ത വിധത്തിൽ ഉള്ള അരക്ഷിതാവസ്ഥ നിലനിൽക്കുന്നു.
ഭീതി ജനകമാണ് നമ്മുടെ ജനാധിപത്യ മതേതരത്വം.
ഓരോ സമൂഹത്തിനും അവരെ നേരെ നയിക്കാൻ സമുന്നത സകല വിധ ഗുണവും ഒത്തു ചേർന്ന നേതാക്കളെ കാലം നാടിനു പ്രദാനം ചെയ്യാറുണ്ട്. അങ്ങിനെയുള്ള നേതാവിന് ഭരണ കൂടത്തെ തിരുത്താനും അവരെ നേർ മാർഗത്തിൽ നയിക്കാനും ഉള്ള ഒരു ശക്തി ഉണ്ടാകുമായിരുന്നു. അങ്ങിനെയുള്ള ഇച്ചാശക്തിയുള്ള ഒരു നേതാവായിരുന്നു. ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ്.
ഇന്ന് ഇന്ത്യ നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ മതേതര ഭീഷണി കാണുമ്പോൾ മണ്മറഞ്ഞു പോയ ആ ധീര യോദ്ധാവ് തിരിച്ചു വന്നുവെങ്കിൽ എന്ന് ആശിച്ചു പോകയാണ്. നടക്കാത്ത കാര്യം ആണെങ്കിലും ഇന്നത്തെ ഇന്ത്യ ആ നേതാവ് കാണിച്ചു തന്ന കർമ്മ രീതികൾ പിന്തുടർന്നാൽ ഒരു വേള നമുക്ക് രക്ഷപ്പെടാനുള്ള വഴികൾ ആ വീഥിയിൽ കണ്ടേക്കാം എന്ന് തോന്നുന്നു.
സേട്ടു സാഹിബ് ആദർശ ധീരനായ മുസ്‌ലിം ലീഗ് നേതാക്കളിൽ ഒരാളായിരുന്നു. നീണ്ട 65 വർഷത്തെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ജീവിതം ഒരു തുറന്ന പുസ്തകമായി ഇന്നും ചരിത്ര താളുകളിൽ ശോഭിക്കുന്നത് ആദർശം മുറുകെ പിടിച്ചു നിസ്വാർത്മായി ജന നന്മക്കായി ജീവിച്ചു എന്നത് കൊണ്ട് തന്നെയാണ്. ജന സേവനം ഒരു ആരാധന ആയി കരുതി ജീവിതം സമർപിച്ചപ്പോൾ ആ ജീവിതത്തിൽ നഗ്ന സത്യങ്ങൾ ആരുടെ മുന്നിലും വിളിച്ചു പറയാൻ കരുത്ത് ഉണ്ടാകുക സ്വാഭാവികം. അത് കൊണ്ട് തന്നെ 35 വർഷക്കാലം ലോക സഭയിൽ പിന്നോക്ക - അടിച്ചമർത്തപ്പെട്ടവരുടെ അവകാശ സംരക്ഷണത്തിന്റെ സിംഹ ഗർജ്നമായി നില കൊള്ളാൻ അദ്ദേഹത്തിന് സാധിച്ചു. സത്യം ആരുടെ മുഖത്ത് നോക്കിയും പറയാനുള്ള ആർജവം ഉണ്ടായത് സ്വാർത്ഥത ഒട്ടും ഇല്ലാത്തതു കൊണ്ട് തന്നെയാണ്. അതിനാൽ തന്നെ അധികാരികളിൽ നിന്നും അന്ന്യായം ഉണ്ടായ സന്ദർഭങ്ങളിൽ അവസരോചിതം ഇടപെട്ടു തെറ്റുകൾ തിരുത്തിക്കാൻ പലപ്പോഴും സാധ്യമായിട്ടുണ്ട്.
ബംഗ്ലൂരിൽ 1922 നവംബർ 3 നു വലിയ ഒരു ധനിക കുടുംബത്തിൽ ജനിച്ച സേട്ട് സാഹിബ് സാമൂഹ്യ രാഷ്ട്രീയ പോരാളി ആയി മാറേണ്ട ഒരു വ്യക്തി അല്ല എന്നാണ് തോന്നുന്നത്. സാമ്പത്തിക ശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദം നേടിയ അദ്ധെഹം 19 ആം വയസ്സിൽ തന്നെ രാഷ്ട്രീയ പ്രവേശനം നടത്തി എന്നത് അതിശയകരം തന്നെയാണ് . ആ കാലഘട്ടത്തിൽ ധനിക കുടുംബത്തിൽ പിറന്ന ഉന്നത വിദ്യാഭ്യാസ നേടിയ ഒരു യുവാവ് ഇത്രയും ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയ രംഗത്ത് പ്രവര്ത്തിക്കുന്നത് അപൂർവം തന്നെയാണ്. മലബാർ ജില്ലാ ഹാളിൽ നടന്ന എം.എസ്.എഫ് .സമ്മേളനത്തിൽ ആ ചെറുപ്പക്കാരൻ ആവേശം കൊള്ളിക്കുന്ന പ്രസംഗം നടത്തിയാണ് രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത് .മുസ്ലിം ലീഗിന്റെ എന്നെത്തെയും കരുത്തനായ നേതാവ് സീതി സാഹിബു ആയിരുന്നു സേട്ട് സാഹിബിന്റെ പ്രഭാഷണം തർജിമ ചെയ്തിരുന്നത് . അതോടു കൂടി സീതി സാഹിബുമായി അടുത്ത ബന്ധം പുലർത്തുകയായിരുന്നു.
ഇന്ത്യൻ പാർലിമെന്റ് കണ്ട ഏറ്റവും പ്രഗൽഭനായ ഒരു അംഗം ആയിരിന്നു സേട്ട് സാഹിബ് .35 വര്ഷത്തോളം അംഗം ആയിരുന്ന അദ്ദേഹം പണ്ഡിറ്റ് നെഹ്‌റു മുതൽ ഇന്ദിരാ ഗാന്ധി വരെയുള്ള പ്രധാന മന്ത്രി മാരുമായി നല്ല ബന്ധം സ്ഥാപിച്ചു കൊണ്ട് തന്നെ പിന്നോക്ക അടിച്ചമർത്തപെട്ടവർക്ക് വേണ്ടിയുള്ള ശബ്ദവും ക്രോധവും എന്നും പ്രകടിപ്പിച്ചിരുന്നു .
ഉജ്ജ്വലം ആയിരുന്നു ആ പ്രഭാഷണ ശൈലി . പാർലിമെന്റിൽ അവതരിപ്പിക്കേണ്ട വിഷയം നല്ല പോലെ പഠിച്ചു തെയ്യാർ ചെയ്തായിരിക്കും അദ്ദേഹം അവതര്പ്പിക്കുക .തനിക്കു ശരിയന്നു തോന്നിയത് ആരുടെ മുന്നിലും
തുറന്നു പറയാനുള്ള ആർജവം സേട്ട് സാഹിബു കാട്ടിയിരുന്നു .
ഏതു ഉന്നത വ്യക്തിയായാലും വിട്ടുവീഴ്ച രാഷ്ട്രീയത്തിന് ഒരിക്കലും അദ്ദേഹം നിന്ന് കൊടുക്കുമായിരുന്നില്ല .
വികാര നിർഭരം ആയിരുന്നു ആ പ്രസംഗ ധാര .അവശത അനുഭവിക്കുന്നവരുടെ പ്രയാസം വിവരിക്കുമ്പോൾ ശക്തനായ ആ നേതാവ് പിഞ്ചു കുഞ്ഞിനെ പോലെ വാവിട്ടു
കരയുമായിരുന്നു . ആ തേങ്ങലിൽ സദസ്സും അലിഞ്ഞു കരഞ്ഞു കുതിർന്ന നിരവധി സന്ദർഭം എഴുതി ചേർക്കാൻ കഴിയും .
സേട്ട് സാഹിബിന്റെ പ്രസംഗം തർജിമ ആവ്യശ്യമില്ലാത്ത വിധം പ്രേക്ഷകര്ക് ഉൾകൊള്ളാൻ കഴിയും ആയിരിന്നു . ആ വികാര വിക്ഷോഭം കാണുമ്പോൾ തന്നെ ഭാഷ അറിയാത്തവർ ആയാലും അതിൽ ലയിച്ചിരിക്കും . ഇന്ഗ്ലിഷ് ഭാഷയിലും ഉർദുവിലും ഉള്ള ആ പ്രസംഗം ലോക സഭക്ക് അകത്തും പുറത്തും തരങ്കങ്ങൽ സൃഷ്ടിക്കുമായിരിന്നു .
എവിടെ വര്ഗീയ ലഹള ഉണ്ടായാലും അവിടെയെല്ലാം സ്നേഹ സ്പർശവുമായി അവരിലേക്ക് ആദ്യം ഓടി എത്തുക സേട്ട് സാഹിബു ആയിരുന്നു .അവര്ക്ക് സഹായം എത്തിക്കുക മാത്രമല്ലേ
അധികാരികളുമായി ഇടപെട്ടു വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തതിനു ശേഷം മാത്രമേ അവിടെ നിന്നും തിരിക്കുക ഉള്ളൂ .ആക്രമണം നടക്കുന്ന സ്ഥലത്തും പാർലിമെന്റിലും വികാരം മറച്ചു വെക്കാതെ സംസാരിക്കുമായിരുന്നു .
.സേട്ട് സാഹിബ് മുസ്ലീം ലീഗിന്‍റെ ഉന്നത പദവി അലങ്കരിക്കുന്ന സമയത്ത് തന്നെ ശരീഅത്ത് വിവാദത്തിലും അലിഗഡ് യൂണിവേഴ്സിറ്റി ന്യൂനപക്ഷ പദവി നിലനിര്ത്തുന്നതിനെ പറ്റിയും ഏക സിവില്‍കോടിനെതിരെയും എല്ലാം ശക്തമായ നിലപാട് എടുക്കുകയും തീക്ഷ്ണമായ തന്‍റെ ശൈലികൊണ്ട് ഇതിനെയെല്ലാം നേരിടുകയും ചെയ്തിരുന്നു.
ബാബറി മസ്ജിദ് ധ്വംസനത്തിലും തന്‍റെ അടക്കാന്‍ പറ്റാത്ത പ്രതിഷേധം അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ അങ്ങേയറ്റം പരിശ്രമിച്ചിരുന്നു. .
അടിയെന്ത്രാവസ്ഥ നില നിന്ന കാലത്ത് ഏതാനും മുസ്ലിം ലീഗ് നേതാക്കൾ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ,അന്നെത്തെ കോൺഗ്രസ് പ്രസിഡന്റ് ഡി.വി .ബറുവയെ വിളിച്ചു കൂടികാഴ്ച നടത്തുകയും അറസ്റ്റു ചെയ്യപ്പെട്ടവരെ ഉടനെ വിടണം എന്ന് ആവശ്യപ്പെട്ടു .ബറുവ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ അടുത്ത് കൊണ്ട് പോയി .ഇന്ദിരാ
ഗാന്ധിയോട് ഒന്നുകിൽ അവരെ ജയിൽ മോചിതനാക്കുക അല്ലങ്കിൽ തന്നെയും അറസ്റ്റ് ചെയ്യുക എന്ന് ആവശ്യപെട്ടു .അടുത്ത ദിവസം തന്നെ അറസ്റ്റ് ചെയ്തവരെ
വിട്ടയക്കുകയും ചെയ്തു .
ജീവിതം മുഴുവന്‍ സമുദായത്തിന് വേണ്ടി ഉഴിഞ്ഞു വെച്ച സേട്ട് സാഹിബ് സ്വന്തം താല്പര്യത്തിനോ കുടുംബത്തിനോ വേണ്ടി തന്‍റെ പദവിയോ സ്വാധീനമോ ഒരവസരത്തിലും ഉപയോഗപ്പെടുത്തിയിട്ടില്ല എന്നത് പ്രത്യേകം സ്മരണീയമാണ് .
ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തിലെ പ്രഗല്‍ഭനായ നേതാവ് എന്നതിനു പുറമെ അന്തര്‍ദേശീയ തലത്തില്‍ തന്നെ അറിയപ്പെടുന്ന പ്രസക്തനായ നേതാവായിരുന്നു അദ്ദേഹം.
അന്തര്‍ദേശീയ തലത്തിലുള്ള പ്രമുഖരായ മുസ്ലീം നേതാക്കളെ കണ്ട് മുട്ടുവാനും അവരോടൊപ്പം സമയം പങ്കിടാനും ഭാഗ്യം ലഭിച്ച നേതാവായിരുന്നു സേട്ട് സാഹിബ് .
2005 ഏപ്രീൽ 27നാണ് ആ യുഗപുരുഷൻ നമ്മെ വിട്ടു പിരിഞ്ഞത്.
ബഷീർ ചിത്താരി
0 Comments