ശനിയാഴ്‌ച, ഏപ്രിൽ 28, 2018
കാഞ്ഞങ്ങാട്: ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന കെ സെവൻസ് സോക്കർ സീസൺ രണ്ട് എസ്എഫ്എ അംഗീകൃത അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റ് ഇന്ന് ശനിയാഴ്ച ദുർഗ ഹയർസെക്കൻഡറി സ്കൂളിൽ സജ്ജീകരിച്ച ഫ്ളഡ്—ലൈറ്റ്സ്റ്റേഡിയത്തിൽ ആരംഭിക്കും. രാത്രി 7.30ന് മുൻ ദേശീയ ഫുട്ബോൾ താരം ആസിഫ് സഹീർ മത്സരം ഉദ്ഘാടനംചെയ്യും. ഉദ്ഘാടന മത്സരത്തിൽ മറിയുമ്മാസ് ബാവനഗർ കാഞ്ഞങ്ങാട് (സൂപ്പർ സ്റ്റുഡിയോ മലപ്പുറം), ജനശക്തി കാറ്റാടി (അഭിലാഷ് എഫ്സി പാലക്കാട്)യെ നേരിടും.
രണ്ടാംദിവസത്തെ മത്സരം ഇന്ത്യൻ ഫുട്ബോളിന്റെ  എക്കാലത്തെയും അഭിമാനമായിരുന്ന അന്തരിച്ച വി പി സത്യന്റെ സ്മരണയ്ക്കായി സമർപ്പിക്കും. ക്യാപ്റ്റൻസ് ഗെയിം എന്ന് നാമകരണംചെയ്ത മത്സരത്തിൽ ക്യാപ്റ്റൻ സിനിമയിലെ നായകൻ ജയസൂര്യ റെഡ്ഫ്ളവർ ഗ്രൂപ്പിനുവേണ്ടി ജേഴ്സിയണിയും. മെട്ടമ്മൽ ബ്രദേഴ്സിനെയാണ് റെഡ് ഫ്ളവേഴസ് നേരിടുക. സത്യന്റെ ഭാര്യ അനിതയും മൽസരം വീക്ഷിക്കാനെത്തും.
റെഡ്ഫ്ളവേഴ്സിന്റെ ഒരുലക്ഷം രൂപ നടൻ ജയസൂര്യ, അനിതയ്ക്ക് കൈമാറും. ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കുന്ന രക്തദാന‐ അവയവദാനത്തിനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഐ’ഡൊണേറ്റ് സന്നദ്ധതാ പ്രഖ്യാപനം ജയസൂര്യ നിർവഹിക്കും. ടൂർണമെന്റ് മെയ്13ന് സമാപിക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ