തച്ചങ്ങാട് വോളി ഫെസ്റ്റ് ഇന്ന് സെമി ഫൈനൽ

തച്ചങ്ങാട് വോളി ഫെസ്റ്റ് ഇന്ന് സെമി ഫൈനൽ

പള്ളിക്കര: രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച തച്ചങ്ങാട് ബാലകൃഷ്ണന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന അഖിലേന്ത്യാ പുരുഷ-വനിതാ വോളി ഫെസ്റ്റിൽ ആവേശകരമായ മത്സരങ്ങൾ കാണാൻ ജനങ്ങളുടെ വൻ തിരക്ക്. തച്ചങ്ങാട് ഗവ: ഹൈസ്ക്കൂൾ മൈതാനിയിലെ ഫ്ലെഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ വൈകുന്നേരം 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
  ഇന്നലത്തെ മത്സരത്തിൽ വനിതാ വിഭാഗത്തിൽ സൗത്ത് സെൻട്രൽ റെയിൽവേ 1 നെതിരെ 3 സെറ്റുകൾക്ക് സായി തലശ്ശേരിയെ പരാജയപ്പെടുത്തി. പുരുഷവിഭാഗത്തിൽ ആദ്യ മത്സരത്തിൽ  കൊച്ചിൻ കസ്റ്റംസ് മുംബൈ സ്പൈക്കേർസിനെ തുടർച്ചയായ 3 സെറ്റുകൾക്ക് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ കെ.എസ്.ഇ.ബി    ഐ.സി എഫിനെ 2 നെതിരെ 3 സെറ്റുകൾക്ക്പരാജയപ്പെടുത്തി.
  ഇന്ന് വനിതാ വിഭാഗം മത്സരമില്ല. ഇന്ന് പുരുഷവിഭാഗത്തിലെ ആദ്യ സെമിയിൽകേരളാ പോലീസും മുംബൈ സ്പൈക്കേർസും രണ്ടാമത്തെ മത്സരത്തിൽ കൊച്ചിൻ കസ്റ്റംസ് ഒ.എൻ.ജി.സി. ഡെറാഡൂണുമായും മത്സരിക്കും. കൊച്ചിൻ കസ്റ്റംസിന് വേണ്ടി അന്തർദേശിയ താരം വിപിൻ ജോർജ് ഇന്നും കളികളത്തിലിറങ്ങും.
      ഇന്നത്തെ സെമി മത്സരത്തിലെ വിജയികൾ നാളെ ഫൈനൽ മത്സരം നേരിടും. വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ കേരളാ പോലീസും സതേൺ റെയിൽവെയുമായും ഏറ്റുമുട്ടും

Post a Comment

0 Comments