കോഴിക്കോട് വിലക്ക് ലംഘിച്ച് മാര്‍ച്ചിനൊരുങ്ങി എസ്ഡിപിഐ; തടയാന്‍ സര്‍വ്വ സന്നാഹവുമായി പൊലീസ്

LATEST UPDATES

6/recent/ticker-posts

കോഴിക്കോട് വിലക്ക് ലംഘിച്ച് മാര്‍ച്ചിനൊരുങ്ങി എസ്ഡിപിഐ; തടയാന്‍ സര്‍വ്വ സന്നാഹവുമായി പൊലീസ്

കത്വപെണ്‍കുട്ടിക്കു നീതിലഭിക്കണമെന്നാവശ്യപ്പെട്ടു കോഴിക്കോട്ട് പൊലീസ് വിലക്കു ലംഘിച്ചു പ്രതിഷേധ റാലി നടത്താനൊരുങ്ങി എസ്ഡിപിഐ. വിലക്ക് ലംഘിച്ചു നടത്തുന്ന മാര്‍ച്ച് തടയാന്‍ സര്‍വ്വ സന്നഹാവുമായി പൊലീസും ഒരുങ്ങിയതോടെ കോഴിക്കോട് നഗരം ഭീതിജനകമായി. കാര്യങ്ങള്‍ സംഘര്‍ഷ സാധ്യതയിലേക്ക് നീങ്ങിയാല്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും.

കഴിഞ്ഞ ദിവസം നടന്ന ആഭാസ ഹര്‍ത്താലിനു പിന്നാലെ ‘പൈശാചികതായാണ് ആര്‍.എസ്.എസ്, ബി.ജെ.പി ഹിന്ദ്വുത്വ ഭീകരതക്കെതിരേ തെരുവിലിറങ്ങുക’ എന്ന മുദ്രാവാക്യവുമായി നേരത്തെ എസ്.ഡി.പി.ഐ കോഴിക്കോട്ട് പ്രതിഷേധ മാര്‍ച്ചും സമ്മേളനവും പ്രഖ്യാപിച്ചിരുന്നു.

ഇതിനെ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു തടയുകയായിരുന്നു. തുടര്‍ന്ന് 30 ാം തിയ്യതിയിലേക്കു മാറ്റിയ പ്രതിഷേധത്തിന് പൊലീസ് വീണ്ടും അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ അനുമതിയില്ലെങ്കിലും പ്രതിഷേധം നടത്തുമെന്ന നിലപാടിലാണ് എസ്.ഡി.പി.ഐ. റാലിക്കു പൊലീസ് നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അതിനു ശേഷം നടക്കുന്ന സമ്മേളനത്തിനു അനുമതി തേടിയപ്പോള്‍ പ്രഭാഷകരുടെ ലിസ്റ്റും അവരുടെ പ്രഭാഷണത്തിന്റെ ഉള്ളടക്കവും എഴുതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ഇതു നല്‍കാനാവില്ലെന്നു പറഞ്ഞതോടെ റാലിക്കുള്ള അനുമതിയും പൊലീസ് റദ്ദാക്കുകയായിരുന്നു. ഒരു കാരണവമില്ലാതെയാണ് അനുമതി നിഷേധിച്ചതെന്നും മുപ്പതിന് മുന്‍കൂര്‍ പ്രകാരമുള്ള റാലി നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. പൊലീസ് നടപടി അടിയന്താരവസ്ഥയെ ഓര്‍മിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു

Post a Comment

0 Comments