ജയ്പൂര്‍: മൂന്ന വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ രാജസ്ഥാനില്‍ പിടിയില്‍ . 2017 ഡിസംബറില്‍ മറ്റൊരു ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഇയാള്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ജാമ്യത്തിലിറങ്ങിയത്. ബുധനാഴ്ച അറസ്റ്റിലായ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ബുദ്ധറാം ബവ്‌റി (20) ആണ് പിടിയിലായത്. ഗംഗാനഗര്‍ ഘര്‍സാന സ്വദേശിയാണ് ബുദ്ധറാം. ബുധനാഴ്ചയാണ് ഇഷ്ടിക ചൂളയിലെ തൊഴിലാളിയുടെ മൂന്നു വയസ്സുകാരിയെ ബുദ്ധറാം പീഡിപ്പിച്ചത്. ചൂളയ്ക്ക് സമീപത്തിരുന്ന കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.
കുട്ടിയെ കാണാതായെന്ന് അറിഞ്ഞതോടെ തൊഴിലാളികള്‍ തിരച്ചില്‍ ആരംഭിച്ചു. സമീപത്തുനിന്നും കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയവര്‍ കാണുന്നത് ബുദ്ധറാം കുട്ടിയെ ഉപദ്രവിക്കുന്നതായിരുന്നു. ജനക്കൂട്ടം പിടികൂടിയ പ്രതിയെ പോലീസിന് കൈമാറി. പ്രതിക്കെതിരെ മാനഭംഗം, ലൈംഗിക അതിക്രമം, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍, പോക്‌സോ വകുപ്പ് എന്നിവ പ്രകാരം കേസെടുത്തു.
ഡിസംബറില്‍ ഒരു പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് 20 വയസ്സുണ്ടെന്നാണ് ഔദ്യോഗിക രേഖകളില്‍ പറയുന്നത്. എന്നാല്‍ അത് വ്യക്തമാക്കാന്‍ മെഡിക്കല്‍ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
0 Comments